കരിപ്പൂരിൽ 79 ലക്ഷത്തിൻെറ സ്വർണം പിടികൂടി
text_fieldsകോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ്, ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസിൽ (ഡി.ആർ.െഎ) നിന്നും ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ 79 ലക്ഷത്തിെൻറ സ്വർണം പിടികൂടി.
കോഴിക്കോട് നാദാപുരം സ്വദേശി പി. അജ്മലിൽനിന്നാണ് 1871 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തത്.
മിശ്രിതരൂപത്തിലാക്കിയ സ്വർണം, ധരിച്ചിരുന്ന ജീൻസ് പാൻറിെൻറ അരയുടെ ചുറ്റും പ്രത്യേകം തയാറാക്കിയ പോക്കറ്റിനകത്തായിരുന്നു ഒളിപ്പിച്ചത്. ഇതിൽനിന്ന് 1631 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഇയാൾ ദുബൈയിൽനിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. അറസ്റ്റിലായ അജ്മലിനെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ സി.പി. സബീഷ്, എം. ഉമാദേവി, സന്തോഷ് േജാൺ, ഇൻസ്പെക്ടർമാരായ എൻ. റഹീസ്, കെ.കെ. പ്രിയ, അർജുൻ കൃഷ്ണ, പൗരുഷ് റോയൽ, വീരേന്ദ്ര പ്രതാപ് ചൗധരി, ദിനേശ് മൃത, ഹെഡ് ഹവിൽദാർ എസ്. ജമാലുദ്ദീൻ, എ. വിശ്വരാജ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

