Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരിപ്പൂരിൽ 78 ലക്ഷത്തിന്റെ സ്വർണം പിടികൂടി
text_fieldsbookmark_border
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 78 ലക്ഷത്തിന്റെ സ്വർണം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവൻറിവ് വിഭാഗമാണ് 1845 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് സ്വദേശിയിൽ നിന്ന് പിടിച്ചത്. ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. സ്വർണ മിശ്രിതത്തിൽ നിന്ന് 1574 ഗ്രാം വേർതിരിച്ചെടുത്തു. സൂപ്രണ്ടുമാരായ ബഷീർ അഹ്മദ്, എം. പ്രകാശ്, ഇൻസ്പെക്ടർമാരായ എം. പ്രതീഷ്, കപിൽ സുരീര, ഹെഡ് ഹവിൽദാർമാരായ എം. സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പിടിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

