കരിപ്പൂരിൽ 70 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fieldsകോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നും ശുചിമുറിയിൽനിന്നുമായി 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.
കോഴിക്കോട് പ്രിവൻറിവ് കസ്റ്റംസും എയർ കസ്റ്റംസ് ഇൻറലിജൻസുമാണ് സ്വർണം പിടിച്ചത്. 1387.5 ഗ്രാമാണ് പരിശോധനയിൽ കണ്ടെത്തിയത്. എമിഗ്രേഷൻ ആഗമന ഹാളിലെ ടോയ്ലറ്റിൽ നിന്നാണ് പ്രിവൻറിവ് കസ്റ്റംസ് 1210 ഗ്രാം സ്വർണമിശ്രിതം പിടിച്ചത്.
ഫ്ലഷ് ടാങ്കിലായിരുന്നു ഒളിപ്പിച്ചത്. ദുബൈയിൽനിന്ന് എയർഇന്ത്യ എക്സ്പ്രസിെലത്തിയ കോഴിക്കോട് വേളം പെരുവയൽ സ്വദേശി പുത്തലത്ത് മജീദിൽ (31) നിന്നാണ് സ്വർണം പിടിച്ചത്. കാപ്സൂൾ രൂപത്തിലാക്കിയ 481 ഗ്രാം സ്വർണമിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം.
പ്രിവൻറിവ് സൂപ്രണ്ടുമാരായ സി. സുരേഷ് ബാബു, കെ.കെ. പ്രവീൺ കുമാർ, സി. പ്രദീപ് കുമാർ, ഇൻസ്പെക്ടർമാരായ ഇ. മുഹമ്മദ് ഫൈസൽ, സന്തോഷ് ജോൺ, സി. ജയദീപ്, ഹെഡ് ഹവിൽദാർമാരായ ഇ.വി. മോഹനൻ, എം. സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് നേതൃത്വം നൽകിയത്.
വള്ളുവമ്പ്രം സ്വദേശി അഹമ്മദ് ഇസ്ഹാഖിൽ (30) നിന്ന് 194 ഗ്രാമിെൻറ സ്വർണമാലയാണ് പിടികൂടിയത്. ഇയാൾ ദുബൈയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണെത്തിയത്.

