കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസും (ഡി.ആർ.ഐ) എയർ ക്സ്റ്റംസ് ഇൻറലിജൻസും സംയുക്തമായാണ് 1724 ഗ്രാം സ്വർണ മിശ്രിതം പിടികൂടിയത്. കാസർകോട് സ്വദേശി ഇബ്രാഹിം സിറാജിൽനിന്നാണ് 884 ഗ്രാം സ്വർണ മിശ്രിതം ഡി.ആർ.ഐ കണ്ടെടുത്തത്.
ഇയാൾ ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ് കരിപ്പൂരിൽ എത്തിയത്. 35 ലക്ഷം രൂപ വിലവരുന്ന സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
എയർ കസ്റ്റംസ് കാസർകോട് സ്വദേശിയായ യുവതിയിൽ നിന്നാണ് 840 ഗ്രാം സ്വർണം പിടിച്ചത്. ഇവർ ദുബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് കരിപ്പൂരിൽ എത്തിയത്. ഇതിന് 33 ലക്ഷം രൂപ വില വരും.