കരിപ്പൂരിൽ 45 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fields(rep. image)
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 45 ലക്ഷത്തിെൻറ സ്വർണം പിടികൂടി. മലപ്പുറം മൊറയൂർ സ്വദേശി മാളിയേക്കൽ മുഹമ്മദ് അൻസാറിൽനിന്നാണ് (32) 1012.4 ഗ്രാം സ്വർണം പിടിച്ചത്. മിശ്രിതരൂപത്തിൽ കടത്താൻശ്രമിച്ച സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവൻറിവ് വിഭാഗമാണ് കണ്ടെത്തിയത്. മസ്കത്തിൽനിന്നുള്ള സലാം എയർ വിമാനത്തിലാണ് ഇദ്ദേഹം കരിപ്പൂരിൽ എത്തിയത്.
സ്വർണമിശ്രിതം പാക്കറ്റുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. സൂപ്രണ്ടുമാരായ കെ.കെ. പ്രവീൺ കുമാർ, കെ. പ്രേംജിത്ത്, സന്തോഷ് ജോൺ, ഇൻസ്പെക്ടർമാരായ എം. പ്രതീഷ്, ഇ. മുഹമ്മദ് ഫൈസൽ, ജയദീപ്, ഹവീൽദാർമാരായ എം. സന്തോഷ് കുമാർ, പി.വി. മോഹനൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

