കരിപ്പൂരിൽ മൂന്ന് കോടിയുടെ സ്വർണം പിടികൂടി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കോഴിക്കോട് പ്രിവന്റിവ് കസ്റ്റംസ് മൂന്ന് കോടി രൂപയുടെ സ്വർണം പിടികൂടി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് നാല് യാത്രക്കാരിൽനിന്ന് ആറ് കിലോ സ്വർണം പിടിച്ചത്.
ചൊവ്വാഴ്ച പുലർച്ച നാലിന് ബഹ്റൈനിൽനിന്നുള്ള ഗൾഫ് എയർ വിമാനത്തിലെത്തിയ വയനാട് സ്വദേശി അഷ്കറിൽനിന്ന് ഒന്നര കിലോ, മലപ്പുറം സ്വദേശി സൈഫുദ്ദീനിൽനിന്ന് 1.8 കിലോ, മഞ്ചേരി സ്വദേശി അഷ്റഫിൽനിന്ന് രണ്ട് കിലോയും ബുധനാഴ്ച ദോഹയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ പേരാമ്പ്ര സ്വദേശി മുഹമ്മദ് സജിത്തിൽനിന്ന് 692 ഗ്രാം എന്നിങ്ങനെയാണ് പിടികൂടിയത്.
അഷ്റഫിൽനിന്ന് രണ്ട് കോടിയുടെ സ്വർണമാണ് പിടിച്ചത്. ഇയാളെ കോഴിക്കോട് ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

