Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ 2.15...

കരിപ്പൂരിൽ 2.15 കോടിയുടെ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂരിൽ 2.15 കോടിയുടെ സ്വർണം പിടികൂടി
cancel

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​റ്​ യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 2.15 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. എ​യ​ർ ക​സ്റ്റം​സ്​ ഇ​ന്‍റ​ലി​ജ​ൻ​സ്​ അ​ഞ്ചു​പേ​രി​ൽ​നി​ന്നാ​യി 4.12 കി​ലോ​ഗ്രാം സ്വ​ർ​ണ​മി​ശ്രി​ത​വും 164 ഗ്രാം ​സ്വ​ർ​ണ​വും കോ​ഴി​ക്കോ​ട്​ ക​സ്റ്റം​സ്​ പ്രീ​വ​ന്‍റി​വ്​ ഡി​വി​ഷ​ൻ 871.6 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​വു​മാ​ണ്​ പി​ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലും വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യു​മാ​ണ്​ സം​ഭ​വം​.

ഷാ​ർ​ജ​യി​ൽ​നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ അ​ജാ​സ്​ ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ച 1191 ഗ്രാം, ​ജി​ദ്ദ​യി​ൽ​നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ​ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ സ​ഫ്​​വാ​ൻ അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച 958 ഗ്രാം, ​ഷാ​ർ​ജ​യി​ൽ​നി​ന്നു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​ന​ത്തി​ലെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി ഹു​സൈ​ൻ മേ​നാ​ട്ടി​ൽ ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ച 1080 ഗ്രാം, ​ഇ​തേ വി​മാ​ന​ത്തി​ലെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി ശി​ഹാ​ബു​ദ്ദീ​ൻ ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ച 890 ഗ്രാം ​മി​ശ്രി​തം, ദു​ബൈ​യി​ൽ​നി​ന്നു​ള്ള എ​ക്സ്​​പ്ര​സ്​ വി​മാ​ന​ത്തി​​ലെ​ത്തി​യ കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി യ​ഹ്​​യ​യി​ൽ​നി​ന്ന്​​ 164 ഗ്രാം ​സ്വ​ർ​ണം എ​ന്നി​വ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​മാ​രാ​യ ടി.​എ. കി​ര​ൺ, ആ​ന​ന്ദ്​ കു​മാ​ർ, സൂ​പ്ര​ണ്ടു​മാ​രാ​യ ടി.​എ​ൻ. വി​ജ​യ, പ്ര​മോ​ദ്​ കു​മാ​ർ, സ​വി​ത, ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ സ​ന്ദീ​പ്​ നൈ​ൻ, കെ. ​രാ​ജീ​വ്, അ​ര​വി​ന്ദ്​ ഗൂ​ലി​യ, ദി​നേ​ശ്​ മൃ​ഡ, ടി. ​മി​നി​മോ​ൾ, ​ഹെ​ഡ്​ ഹ​വി​ൽ​ദാ​ർ​മാ​രാ​യ കെ.​ടി. സ​നി​ത്​ കു​മാ​ർ, രാ​ഹു​ൽ ടി. ​രാ​ജ്​ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ സ്വ​ർ​ണം പി​ടി​ച്ച​ത്.

ദു​ബൈ​യി​ൽ​നി​ന്നു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ലെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി ഷു​ഹൈ​ബി​ൽ​നി​ന്നാ​ണ്​ പ്രീ​വ​ന്‍റി​വ്​ ക​സ്റ്റം​സ്​ 40 ല​ക്ഷം രൂ​പ വി​ല​യു​ള്ള 871.6 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​തം ക​ണ്ടെ​ടു​ത്ത​ത്. മി​ശ്രി​തം ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. അ​സി. ക​മീ​ഷ​ണ​ർ എം. ​പ്ര​കാ​ശ്, സൂ​പ്ര​ണ്ടു​മാ​രാ​യ മു​ഹ​മ്മ​ദ്​ ഫൈ​സ​ൽ, എം. ​പ്ര​തീ​ഷ്, ഇ​ൻ​സ്​​പെ​ക്ട​ർ സ​ന്തോ​ഷ്​ കു​മാ​ർ, ​ഹെ​ഡ്​ ഹ​വി​ൽ​ദാ​ർ എം. ​സ​ന്തോ​ഷ്​ കു​മാ​ർ എ​ന്നി​വ​രാ​ണ്​ സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KaripurseizedGold
News Summary - Gold worth Rs 2.15 crore seized in Karipur
Next Story