നെടുമ്പാശ്ശേരിയിൽ രേണ്ടകാൽ കോടിയുടെ സ്വർണം പിടിച്ചു
text_fieldsനെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. ഫ്ലൈ ദുബൈ വിമാനത്തിൽ ദുബൈയിൽനിന്ന് വന്ന നാല് യാത്രക്കാരിൽനിന്നായി 4.95 കിലോ സ്വർണമാണ് റവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റ് അധികൃതർ പിടികൂടിയത്. ഇതിന് രണ്ടേകാൽ കോടി രൂപ വില കണക്കാക്കുന്നു.
മലപ്പുറം സ്വദേശി മുഹമ്മദ്കുഞ്ഞ് മാഹിൻ, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അർജൻസ, ശംസുദ്ദീൻ, തമിഴ്നാട് തിരുെനൽവേലി സ്വദേശി കമാൽ മുഹ്യിദ്ദീൻ എന്നിവരാണ് പിടിയിലായത്. സ്വർണം അതിവിദഗ്ധമായി കാലിൽ കെട്ടിവെച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം. ഈ മാസം 13ന് ഷാർജയിൽനിന്ന് എത്തിയ മലപ്പുറം സ്വദേശിയിൽനിന്ന് 531 ഗ്രാം സ്വർണം പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.