Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടുകാർ ഊട്ടിയിൽ പോയ തക്കത്തിന് 33 പവനും പണവും കവർന്നു

text_fields
bookmark_border
വീട്ടുകാർ ഊട്ടിയിൽ പോയ തക്കത്തിന് 33 പവനും പണവും കവർന്നു
cancel
camera_alt

പെരിന്തൽമണ്ണ അമ്മിനിക്കാട്  33 പവൻ കവർന്ന വീട്ടിൽ ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നു.

പെരിന്തൽമണ്ണ: വീട്ടുകാർ ഊട്ടിയിലേക്ക് വിനോദയാത്ര പോയി തിരിച്ചെത്തിയപ്പോഴേക്കും വീട് കുത്തിത്തുറന്ന് 33 പവൻ സ്വർണവും 5,000 രൂപയും വാച്ചുകളും കവർന്നു. പെരിന്തൽമണ്ണ അമ്മിനിക്കാട് അങ്ങാടിക്ക് സമീപം ആലങ്ങാടൻ അഷ്റഫി െൻറ വീട്ടിലാണ് കവർച്ച നടന്നത്.

ചുമരിലെ അലമാരയിൽ പഴയവസ്ത്രങ്ങളും മറ്റും വെച്ചിരുന്നതിന് അടിയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കളവു പോയത്. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അഷ്റഫും ഭാര്യയും മുതിർന്ന രണ്ടു മക്കളും ഊട്ടിയിലേക്ക് വിനോദയാത്ര പോയത്. തിങ്കളാഴ്ച രാത്രി 11 ന് തിരിച്ചെത്തുകയും ചെയ്തു.

മോഷണം നടന്ന വീട്ടിൽ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുന്നു.

വീടി െൻറ മുൻവശത്തെ രണ്ടുപാളി വാതിലിെൻറ ലോക്ക് കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കിടപ്പുമുറിയിൽ ചുമരിൽ മരനിർമിത വാതിലുകളോടെയുള്ള അലമാരയിലായിരുന്നു ആഭരണങ്ങൾ. ഇത് കുത്തിത്തുറന്ന് വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടിട്ടുണ്ട്.

35 പവനാണ് വീട്ടിൽ സൂക്ഷിച്ചിരുന്നതെങ്കിലും മോഷ്ടാവ് വസ്ത്രങ്ങൾ വാരിവലിച്ചിടുന്നതിനിടയിൽ ഒാരോ പവനുള്ള രണ്ടു കോയിനുകൾ അലമാരക്ക് ഇടയിൽ വീണു. ഇത് പിന്നീട് പൊലീസ് കണ്ടെടുത്തു. നഷ്ടപ്പെട്ടതിൽ 15 പവൻ മൂന്നാഴ്ചയോളം മുമ്പ് പുതുതായി വാങ്ങിയതാണെന്ന് വീട്ടുകാർ പറഞ്ഞു. സ്ഥിരമായി വീട്ടിൽ സൂക്ഷിക്കുന്ന എട്ടുപവനോളം സ്വർണാഭരണങ്ങൾ യാത്രയിൽ അഷറഫി െൻറ ഭാര്യ ഷാഹിദ ദേഹത്തണിഞ്ഞതിനാൽ നഷ്ടപ്പെട്ടില്ല.

വീടിന് സമീപത്ത് രാത്രി വൈകിയും പ്രവർത്തിക്കുന്ന കോഫി ഹൗസും അൽപം മാറി വീടുകളുമുണ്ട്. മോഷണവിവരമറിഞ്ഞയുടനെ അഷ്റഫ് പെരിന്തൽമണ്ണ പൊലീസിൽ വിവരമറിയിച്ചതോടെ മിനിറ്റുകൾക്കകം പൊലീസ് സ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ചു. അബൂദബിയിൽ ജോലിചെയ്യുന്ന അഷ്റഫും മകനും മൂന്നാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. പെട്ടെന്നുള്ള തീരുമാനമായതിനാൽ യാത്രാവിവരം അധികമാരോടും പറഞ്ഞിട്ടുണ്ടായിരുന്നില്ലെന്ന് വീട്ടുടമ അഷ്റഫ് പറഞ്ഞു.

പെരിന്തൽമണ്ണ ഡി.വൈ.എസ്.പി പി.എം. സന്തോഷ്കുമാർ, സി.ഐ സുനിൽപുളിക്കൽ, എസ്.ഐ സി.കെ.നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാവിലെ മലപ്പുറത്ത് നിന്നും ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ മണംപിടിച്ച് വീടിന് അൽപം മാറി നിർമാണം നടക്കുന്ന കെട്ടിടത്തിൽ പോയി നിന്നു. സമീപത്തെ വീടുകളിലും കെട്ടിടങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് പരിശോധിക്കുകയാണ്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold worth Rs 13 lakh stolen from home amminikkad
Next Story