Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരാഴ്ചക്കുള്ളില്‍...

ഒരാഴ്ചക്കുള്ളില്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് 11 കോടിയുടെ സ്വര്‍ണം

text_fields
bookmark_border
ഒരാഴ്ചക്കുള്ളില്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് 11 കോടിയുടെ സ്വര്‍ണം
cancel

തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങളില്‍നിന്ന് ഒരാഴ്ചക്കുള്ളില്‍ 14 കേസുകളിലായി 11 കോടിയിലധികം വിലവരുന്ന എട്ട് കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. ആറ് മലയാളികളും മൂന്ന് തമിഴ്‌നാട്ടുകാരും ഉള്‍പ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.

ചില കേസുകളില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡി.ആര്‍.ഐ) കേരള പൊലീസും കസ്റ്റംസുമായി അടുത്തു സഹകരിച്ചതും സ്വര്‍ണം പിടിച്ചെടുത്തതില്‍ ഫലം കണ്ടതായി കസ്റ്റംസ് കമീഷണര്‍ അറിയിച്ചു. സ്വര്‍ണം ഖര രൂപത്തില്‍നിന്ന് മാറ്റി പേസ്റ്റ് രൂപത്തിലും കെമിക്കലുകളുടെ സഹായത്തോടെ ദ്രാവക രൂപത്തിലും ആക്കിയാണ് കടത്തുന്നത്.

കസ്റ്റംസ് അധികൃതരുടെ പിടിയില്‍നിന്ന് രക്ഷ നേടുന്നതിനുളള മാര്‍ഗ്ഗമാണ്. ഒരാഴ്ചയ്ക്കുളളില്‍ വിദേശത്ത് നിന്നെത്തിയ യാത്രക്കാരില്‍ നിന്നും അനധികൃതമായി കൊണ്ടുവന്ന മൂന്ന് കോടി രൂപ വിലമതിക്കുന്ന വിദേശ കറന്‍സികളും പിടിച്ചെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportgold seizedlocalnewsKerala
News Summary - ഒരാഴ്ചക്കുള്ളില്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് 11 കോടിയുടെ സ്വര്‍ണം
Next Story