Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ ഈ വർഷം...

കരിപ്പൂരിൽ ഈ വർഷം പിടികൂടിയത് 67 കോടിയുടെ സ്വർണം

text_fields
bookmark_border
karipur airport 987956
cancel

മ​ല​പ്പു​റം: ആ​റ് മാ​സ​ത്തി​നി​െ​ട ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 67 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം. പു​റ​ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി​യ സ്വ​ർ​ണം ഇ​തി​ൽ​പെ​ടി​ല്ല.

ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം ഏ​ക​ദേ​ശം 120 കി​ലോ സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് എ​യ​ർ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തു​കൂ​ടാ​തെ 14 കേ​സി​ലാ​യി വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ക​ദേ​ശം 1.3 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​യും ഈ ​കാ​ല​യ​ള​വി​ൽ പി​ടി​കൂ​ടി. 141 യാ​ത്ര​ക്കാ​രാ​ണ് സ്വ​ർ​ണം ക​ട​ത്തു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​ത്. ഇ​തി​ൽ ആ​റു​പേ​ർ സ്ത്രീ​ക​ളാ​ണ്. 105 പേ​രും മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​ണ്. ബാ​ക്കി കോ​ഴി​ക്കോ​ട്ടു​കാ​രാ​ണ്.

149 കേ​സി​ൽ 46 എ​ണ്ണ​ത്തോ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ബാ​ക്കി കേ​സു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു. സ്വ​ർ​ണം ക​ട​ത്തു​ന്ന​വ​രെ​ക്കു​റി​ച്ച് ര​ഹ​സ്യ​വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് കി​ലോ​ക്ക് 1.5 ല​ക്ഷം രൂ​പ വ​രെ ക​സ്റ്റം​സ്‍ പ്ര​തി​ഫ​ലം ന​ൽ​കു​ന്നു​ണ്ട് . വി​വ​രം ത​രു​ന്ന​വ​രെ​ക്കു​റി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​വ​രം ന​ൽ​കാ​ൻ 0483 2712369 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

ചൊ​വ്വാ​ഴ്ച പി​ടി​കൂ​ടി​യ​ത് 80 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം

മ​ല​പ്പു​റം: മ​സ്ക​ത്ത്, അ​ബൂ​ദ​ബി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് ക​സ്റ്റം​സ് അ​ധി​കൃ​ത​ർ 80 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. ശ​രീ​ര​ത്തി​ലും അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ലു​മാ​യി ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.3 കി​ലോ സ്വ​ർ​ണ​മാ​ണ് പി​ടി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ മ​സ്ക​ത്തി​ൽ​നി​ന്ന് എ​ത്തി​യ പൊ​ന്നാ​നി സ്വ​ദേ​ശി ബാ​ദു​ഷ​യി​ൽ​നി​ന്ന് (38) ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു​കൊ​ണ്ടു​വ​ന്ന 1256 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​മ​ട​ങ്ങി​യ നാ​ല് ക്യാ​പ്‌​സൂ​ളും എ​യ​ർ അ​റേ​ബ്യ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് എ​ത്തി​യ കോ​ഴി​ക്കോ​ട് താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ അ​ഹ്നാ​സി​ൽ​നി​ന്ന് (28) അ​ടി​വ​സ്ത്ര​ത്തി​ന്റെ ഇ​ലാ​സ്റ്റി​ക്കി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു​കൊ​ണ്ടു​വ​ന്ന 274 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​മ​ട​ങ്ങി​യ പാ​ക്ക​റ്റു​മാ​ണ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന് വേ​ണ്ടി​യാ​ണ് ഇ​രു​വ​രും സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karipur airport
News Summary - Gold worth 67 crores was seized in Karipur this year
Next Story