കരിപ്പൂരിൽ 60 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വർണം എ യർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി.
വിേദശത്ത് നിന്നെത്തിയ നാല് യാത്രക്കാരിൽ നിന്നാണ് 1,735 ഗ്രാം സ്വർണമിശ്രിതം കണ്ടെത്തിയത്. ഇതിൽനിന്ന് ഒന്നര കിേലാഗ്രാം സ്വർണമ ാണ് വേർതിരിച്ചെടുത്തത്.
ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലെത്തിയ മലപ് പുറം സ്വദേശി ഖമറുദ്ദീൻ, ബഹ്റൈനിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ വടകര സ്വദേശി ഷമീർ, പേരാമ്പ്ര സ്വദേശി സജിത്ത്, മസ്കത്തിൽ നിന്നുള്ള ഒമാൻ എയറിലെത്തിയ ഷഹ നാസ് എന്നിവരിൽനിന്നാണ് സ്വർണം കണ്ടെത്തിയത്.
ട്രെയിനിൽ രേഖകളില്ലാതെ കടത് തിയ 70 ലക്ഷം രൂപ പിടിച്ചു
പാലക്കാട്: ചെന്നൈ-മംഗളൂരു എക്സ്പ്രസിൽ യാത്രചെയ്തിര ുന്ന രണ്ട് യുവാക്കളുടെ പക്കൽനിന്ന് രേഖകളില്ലാതെ കൊണ്ടുവന്ന 70 ലക്ഷം രൂപ റെയിൽവേ െപാലീസ് പിടികൂടി.
മുൻവശത്തെ ജനറൽ കോച്ചിൽ യാത്ര ചെയ്ത കൊണ്ടോട്ടി മോങ്ങം പാറക്കാട് സ്വദേശി ശിഹാബ് (30), പാറക്കാട് സഹീദ് (36) എന്നിവരിൽനിന്നാണ് കറൻസി പിടിച്ചത്.
പാലക്കാട് ജങ്ഷൻ റെയിൽവേ സ്േറ്റഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഞായറാഴ്ച പുലർച്ച 4.40നാണ് സംഭവം.
സ്വർണമിശ്രിതം പിടികൂടി
നെടുമ്പാശ്ശേരി: കാപ്സൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പ് കടത്താൻ ശ്രമിച്ച 720 ഗ്രാം സ്വർണമിശ്രിതം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇൻറലിജൻസ് യൂനിറ്റ് പിടികൂടി.
ഇന്നലെ പുലർച്ച ദുബൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദിെൻറ പക്കൽനിന്നാണ് സ്വർണം പിടികൂടിയത്. നാല് കാപ്സൂളുകളാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. 32 ലക്ഷം രൂപ വിലവരും.
പാവക്കുള്ളിൽ കഞ്ചാവ്: ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും
നെടുമ്പാശ്ശേരി: പാവക്കുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി കൊറിയർ മാർഗം കടത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് എക്സൈസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങുന്നു. കൊല്ലം പുനലൂർ സ്വദേശി സഞ്ജയ് കുമാറാണ് കൊല്ലത്തുനിന്ന് കൊറിയർ അയച്ചത്.
ഇത് വിമാനത്തിൽ കയറ്റാനുള്ള നടപടികളുടെ ഭാഗമായി വിശദമായി പരിശോധിച്ചപ്പോൾ കൊറിയർ ഏജൻസിതന്നെയാണ് കഞ്ചാവ് കണ്ടെത്തി എക്സൈസിനെ വിവരം അറിയിച്ചത്. തുടർന്ന് സഞ്ജയ്കുമാർ വീട് പൂട്ടി ഒളിവിൽ പോവുകയായിരുന്നു. ഇയാളെ പിടികൂടിയാൽ മാത്രമേ ഷാർജ കേന്ദ്രീകരിച്ചുള്ള കമ്പനിക്ക് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തിൽ വിശദ അന്വേഷണം നടത്താൻ കഴിയൂ. സഞ്ജയ്കുമാർ വിദേശത്തേക്ക് കടക്കുന്നത് ഒഴിവാക്കുന്നതിനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
