കരിപ്പൂരിൽ 58.85 ലക്ഷത്തിന്റെ സ്വര്ണം പിടിച്ചു
text_fieldsകൊണ്ടോട്ടി: കരിപ്പൂര് വിമാനത്താവള പരിസരത്ത് നിന്ന് പൊലീസ് സംഘം 58.85 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വേങ്ങര സ്വദേശി സാലിമിനെ (28) പൊലീസ് പിടികൂടി. പിടിച്ചെടുത്ത സ്വർണം കോടതിയില് സമര്പ്പിച്ചു.
തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്ട്ട് കസ്റ്റംസിന് കൈമാറി. കുവൈത്തില്നിന്ന് ഞായറാഴ്ച വൈകീട്ട് എയര് ഇന്ത്യ എക്സ്പ്രസ് വിമാനത്തില് കരിപ്പൂരില് എത്തിയതായിരുന്നു സാലിം. കസ്റ്റംസ് പരിശോധന അതിജീവിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയപ്പോള് പൊലീസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.
966 ഗ്രാം സ്വര്ണം മിശ്രിത രൂപത്തില് കാപ്സ്യൂളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ചോദ്യം ചെയ്യലില് സ്വര്ണമുണ്ടെന്ന കാര്യം നിഷേധിച്ച സാലിമിനെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോൾ നാല് കാപ്സ്യൂളുകള് കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

