Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂര്‍ വിമാനത്താവളത്തില്‍ 40 ലക്ഷത്തിന്റെ സ്വർണം പിടികൂടി
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നെത്തിയ മൂന്നു പേരില്‍ നിന്ന് 40 ലക്ഷം വിലവരുന്ന സ്വര്‍ണം പിടികൂടി.
ദുബൈയില്‍നിന്നും എയര്‍ഇന്ത്യ എക്സ്പ്രസിലെത്തിയ കാസര്‍കോട് ചന്ദ്രഗിരി സ്വദേശി സെയ്തു ചെമ്പരിക്കയില്നിന്ന് 116 ഗ്രാമും ഷാര്‍ജയില്‍നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസിലെത്തിയ കാസര്‍കോട് സ്വദേശികളായ അബ്ദുൽ ബാസിത്തില്‍ നിന്ന് 360 ഗ്രാമും ഇബ്രാഹിം ബാദുഷയില്‍ നിന്ന് 321 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
ബാസിത്തില്നിന്ന് സ്വര്‍ണത്തിന് പുറമെ ആറ് ഡ്രോണ്‍ കാമറ, 92,500 രൂപയുടെ സിഗരറ്റ് എന്നിവയും പിടികൂടിയിട്ടുണ്ട്.
Next Story

