കരിപ്പൂരിൽ 32 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fieldsകോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 32 ലക്ഷത്തിെൻറ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. 648 ഗ്രാം സ്വർണമാണ് നാല് യാത്രക്കാരിൽനിന്നായി പിടിച്ചത്. ഫ്ലൈ ദുബൈ വിമാനത്തിൽ ദുബൈയിൽ നിന്നെത്തിയ വടകര സ്വദേശികളായ മുബാറക്, അഷ്റഫ് എന്നിവരിൽനിന്ന് 362 ഗ്രാം സ്വർണമാണ് പിടിച്ചത്. ഇലക്ട്രിക് സ്വിച്ചിെൻറ സ്ക്രൂ രൂപത്തിലാക്കി സ്വർണം കടത്താനായിരുന്നു ശ്രമം.
എയർ അറേബ്യ വിമാനത്തിൽ ജിദ്ദയിൽനിന്ന് ഷാർജ വഴിയെത്തിയ പാലക്കാട് സ്വദേശി ഉമ്മറിൽനിന്ന് 199 ഗ്രാമും പിടിച്ചു. എൽ.ഇ.ഡി വിളക്കിെൻറ ബാറ്ററി കവറിനുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചത്.
ദുബൈയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ കാസർകോട് സ്വദേശി ഖാദറിൽനിന്ന് 87 ഗ്രാമും പരിശോധനയിൽ കണ്ടെടുത്തു. സ്വർണം പൊടിച്ച് രാസവസ്തുക്കളുമായി ചേർത്ത് ദ്രാവക രൂപത്തിലാക്കി സുഗന്ധദ്രവ്യമെന്ന വ്യാജേന കടത്താനായിരുന്നു ശ്രമം.
ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ.പി. മനോജ്, രഞ്ജി വില്ല്യം, രാധ വിജയരാഘവൻ, ഇൻസ്പെക്ടർമാരായ സൗരഭ്കുമാർ, ടി. മിനിമോൾ, ടി.എസ്. അഭിലാഷ്, സുമിത് നെഹ്റ, ഹെഡ് ഹവിൽദാർമാരായ അബ്ദുൽ ഗഫൂർ, കെ.സി. മാത്യു എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.

