Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് കോടിയുടെ സ്വർണം പിടികൂടി

text_fields
bookmark_border
കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് കോടിയുടെ സ്വർണം പിടികൂടി
cancel

കണ്ണൂർ: അബൂദബി, മസ്‌ക്കറ്റ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. കാസർകോട് ഉദുമ സ്വദേശികളായ അബ്ദുറഹ്‌മാൻ (29), നിസാമുദ്ദീൻ കൊവ്വാൽ (44), കണ്ണൂർ മാനന്തേരി നൗഫൽ (46) എന്നിവരിൽനിന്നാണ് സ്വർണം പിടികൂടിയത്. മൂവരിൽനിന്നായി രണ്ട് കോടിയിലധികം രൂപയുടെ സ്വർണമാണ് ഒറ്റ ദിവസം കൊണ്ട് പിടികൂടിയത്.

എയർപോർട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇവരെ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് പരിശോധിക്കുകയായിരുന്നു. ശരീരത്തിലും എമർജൻസി ലാമ്പിലും ഷൂസിന് ഒപ്പം ധരിച്ച് സോക്സിലും ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു സ്വർണം. മൊത്തം 3392 ഗ്രാം സ്വർണമാണ് ഇവരിൽനിന്ന് ലഭിച്ചത്.

ഏകദേശം 2,03,45,216 രൂപ മൂല്യമുണ്ട്. കണ്ണൂർ സിറ്റി ജില്ല പോലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള എയർപോർട്ട് പോലീസ് സ്റ്റേഷനിലെ പ്രത്യേക സ്‌ക്വാഡ് ആണ് സ്വർണം പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gold worth 2 crore seized at Kannur airport
Next Story