Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചിയിൽ വൻ സ്വർണ കവർച്ച

text_fields
bookmark_border
Gold
cancel

കൊച്ചി: എറണാകുളത്ത്​ കൊച്ചിയിൽ വൻ സ്വർണ കവർച്ച. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഇടയാറിലെ സ്ഥാപനത്ത ിലേക്ക് ശുദ്ധീകരിക്കാനായി കാറില്‍ കൊണ്ടുവന്ന 25 കിലോ സ്വർണമാണ് കവർന്നത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭ വം. ആറ് കോടിയോളം വില വരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

കാറിനു പിന്നിൽ ബൈക്കിലെത്തിയ രണ്ടുപേരാണ്​ സ്വർണം കവർന്നത്​. ഇടയാറിലെ സ്​ഥാപനത്തിനു മുന്നിലെത്തിയപ്പേആൾ കാറിൻെറ പിൻവശത്തെ ചില്ല്​ തകർത്ത്​ സ്വർണം മോഷ്​ടിക്കുകയായിരുന്നെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു. സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold Theft In Kochi - Kerala News
Next Story