Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നെടുമങ്ങാട് വീട്ടിൽനിന്ന് 25 പവൻ കവർന്നു; മോഷണം വീട്ടുകാർ ഊട്ടിയിൽപോയ സമയത്ത്
text_fieldsbookmark_border
നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽനിന്ന് 25 പവൻ കവർന്നു.ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ കഴിഞ്ഞ വെള്ളിയാഴ്ച ഊട്ടിയിൽ വിനോദയാത്രക്ക് പോയതായിരുന്നു . ബുധനാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണം മോഷണം പോയതായി മനസിലാക്കുന്നത്. ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നു സ്വർണാഭരണങ്ങൾ. മോഷ്ടാക്കൾ വീട്ടിലെ സി.സി.ടിവിയും തകർത്തിട്ടുണ്ട്.സംഭവത്തിൽ കുടുംബം നെടുമങ്ങാട് പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

