Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കൊള്ള;...

സ്വർണക്കൊള്ള; പ്രതിഷേധത്തിരയടങ്ങാതെ നിയമസഭ

text_fields
bookmark_border
സ്വർണക്കൊള്ള; പ്രതിഷേധത്തിരയടങ്ങാതെ നിയമസഭ
cancel
camera_alt

പ്ര​തി​പ​ക്ഷം സ​ഭ സ്തം​ഭി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഭ​ര​ണ​പ​ക്ഷ എം.​എ​ൽ.​എ​മാ​ർ സ​ഭ​യി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയെ ചൊല്ലിയുള്ള ഭരണ, പ്രതിപക്ഷ പോർവിളിയിൽ വ്യാഴാഴ്ചയും നിയമസഭ പ്രക്ഷുബ്ധം. സഭാനടപടികളോട് സഹകരിക്കാതെ പ്രതിപക്ഷം ബാനർ ഉയർത്തി മുദ്രാവാക്യം മുഴക്കിയും സ്വർണം കട്ടവനാരപ്പാ... സഖാക്കളാണേ അയ്യപ്പാ... പാരഡി പാട്ടുപാടിയും നടുത്തളത്തിൽ കുത്തിയിരുന്നെങ്കിലും ഭരണപക്ഷവും സ്പീക്കറും ഇത് വകവെക്കാതെ ചോദ്യോത്തര വേളയടക്കം വെട്ടിച്ചുരുക്കി മറ്റുനടപടികൾ പൂർത്തിയാക്കി.

സഭ തുടങ്ങിയതോടെ സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശബരിമല സ്വർണക്കൊള്ളയിൽ സർക്കാറിനെതിരെ കത്തിക്കയറിയതോടെയാണ് ഭരണ- പ്രതിപക്ഷ വാക്പോരും ബഹളവും തുടങ്ങിയത്. പ്രതികൾ തെളിവുകൾ നശിപ്പിക്കുമെന്നും കുറ്റപത്രം നൽകാത്തതാണ് അവർക്ക് പുറത്തിറങ്ങാൻ വഴിയൊരുക്കിയതെന്നും സതീശൻ പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിനിടെ തങ്ങൾ ചെയറിലേക്ക് കയറിയിട്ടില്ല. സഭക്കകത്തെ പ്രതിഷേധം പുറത്തേക്ക് കൊണ്ടുപോവുകയാണ്. സ്വർണക്കൊള്ളയിൽ ജയിലിൽ പോകാൻ ക്യൂവിലാണ് സി.പി.എം നേതാക്കളെന്നും സതീശൻ പറഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി ബാനർ ഉയർത്തി.

ഇതോടെ ഭരണപക്ഷം സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ചിത്രങ്ങൾ ഉയർത്തി. സഭ ബഹളത്തിൽ മുങ്ങിയതോടെ കാഴ്ച മറയ്ക്കുന്നതരത്തിൽ ബാനറുയർത്തുന്നതും ചെയറിലേക്ക് കയറിവരുന്നതും ശരിയല്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ പ്രതിപക്ഷത്തോട് പറ

പിന്നാലെ പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം തുടങ്ങി. തുടർന്ന് സംസാരിച്ച പാർലമെന്‍ററികാര്യ മന്ത്രി എം.ബി. രാജേഷും രൂക്ഷഭാഷയിൽ പ്രതിപക്ഷത്തിനെതിരെ വിമർശനമുയർത്തി. ശബരിമല സ്വർണക്കൊള്ള ചർച്ച ചെയ്യാൻ സർക്കാർ തയാറാണെങ്കിലും പ്രതിപക്ഷം തയാറല്ലാത്തതിനാൽ ചോദ്യോത്തര വേള റദ്ദാക്കുന്നതായി സ്പീക്കർ അറിയിച്ചു.

പിന്നീട് നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതാണ് കണ്ടത്. ബഹളത്തിനിടെ മുഖ്യമന്ത്രിയടക്കം മന്ത്രിമാർ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ധനാഭ്യർഥനകളിൽ ഉപക്ഷേപം അതരിപ്പിക്കുകയും ചർച്ച കൂടാതെ പാസാക്കുകയും ചെയ്തു. പിന്നാലെ 2026ലെ കേരള ധനവിനിയോഗ ബിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയുടെ മേശപ്പുറത്ത്വെച്ചു. ധനവിനിയോഗ ബില്ലും സഭ ചർച്ച കൂടാതെ പാസാക്കി.

നടപടികൾ പൂർത്തിയാക്കി ഒന്നേകാൽ മണിക്കൂർ കൊണ്ട് പിരിഞ്ഞ സഭ ഇനി ഫെബ്രുവരി 23ന് വീണ്ടും സമ്മേളിക്കും. ഭരണപക്ഷവം പ്രതിപക്ഷവും പരസ്പരം പഴിചാരി മുദ്രാവാക്യം മുഴക്കിയാണ് സഭ വിട്ടത്. സഭാകവാടത്തിലാണ് ഇരുവിഭാഗവും പ്രതിഷേധം അവസാനിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold Theftassembly disputeSabarimala
News Summary - Gold theft; Assembly continues to protest
Next Story