Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണ കടത്ത്​: തെറ്റ്​...

സ്വർണ കടത്ത്​: തെറ്റ്​ ചെയ്​തവർ രക്ഷപ്പെടില്ല -കോടിയേരി

text_fields
bookmark_border
kodiyeri
cancel

തിര​ുവനന്തപുരം: സ്വർണ കടത്ത്​ കേസിൽ സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന്​ സി.പി.എം. കേസിൽ മാതൃകാപരമായ നിയമനടപടി ഉണ്ടാവണമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ ആവശ്യപ്പെട്ടു. 

തെറ്റു ചെയ്​തവർ ആരായാലും രക്ഷപ്പെടില്ല. അതിനനുസരിച്ച നടപടിയാണ്​ സർക്കാർ സ്വീകരിക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ ആർക്കും എൽ.ഡി.എഫി​​െൻറയോ സർക്കാറി​േൻറയോ ഒരു സഹായവും ലഭിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. 

ചില കേന്ദ്രങ്ങൾ പാർട്ടിക്കെതിരെ പ്രചരണങ്ങൾ നടത്തുന്നുണ്ട്​. അതിൽ യാതൊരു അടിസ്ഥാനവുമില്ല. അത്​ രാഷ്​ട്രീയപരമായ ദുരാരോപണങ്ങൾ മാത്രമാണ്​. കേസിലെ എല്ലാ വസ്​തുതകളും കേന്ദ്ര ഏജൻസിയായ കസ്​റ്റംസ്​ പുറത്തുകൊണ്ടുവരുമെന്ന്​ പ്രതീക്ഷിക്കുന്നതായും കോടിയേരി പ്രസ്​താവനയിലൂടെ വ്യക്തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyerikerala newsmalayalam news
News Summary - gold smuggling; will not escaped accused -kerala news
Next Story