സ്വർണ കള്ളക്കടത്ത്; മൂന്നുപേർ പിടിയിൽ
text_fieldsനെടുമ്പാശ്ശേരി: സ്വർണ കള്ളക്കടത്ത് നടത്തിയ മൂന്നുപേർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി.
ബാങ്കോക്കിൽനിന്ന് വന്ന കോഴിക്കോട് സ്വദേശികളായ അബ്ദുൽ നവാസ്, നവാസ്, ഷാർജയിൽനിന്ന് വന്ന കോതമംഗലം സ്വദേശി സാമുവൽ എന്നിവരെയാണ് പിടികൂടിയത്.
അബ്ദുൽ നവാസ്, നവാസ് എന്നിവരിൽനിന്ന് യഥാക്രമം 603 ഗ്രാം 606 ഗ്രാം എന്നിങ്ങനെ സ്വർണമാണ് പിടികൂടിയത്. ഇതിന് 60 ലക്ഷം രൂപ വിലവരും.
ജീൻസിൽ വിദഗ്ധമായി പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം തുന്നിച്ചേർത്തുവെച്ചത്. സാമുവലിൽനിന്ന് 48 ലക്ഷം രൂപ വിലവരുന്ന 957 ഗ്രാമാണ് പിടികൂടിയത്.
ഗുളികയുടെയും രുദ്രാക്ഷത്തിന്റെയും രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചത്.

