Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2023 1:54 AM GMT Updated On
date_range 8 Feb 2023 1:54 AM GMTസ്വർണക്കടത്ത്: ഹരജി ഇന്ന് പരിഗണിക്കും
text_fieldsകൊച്ചി: നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കം ഉന്നതർക്കുള്ള പങ്ക് അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കസ്റ്റംസിനും നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹരജി അപാകത പരിഹരിച്ച് പരിഗണിക്കാൻ മാറ്റി.
സ്വർണക്കടത്ത്, കറൻസി കടത്ത് കേസുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കുടുംബാംഗങ്ങൾ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് പങ്കുണ്ടെന്ന് പ്രതികൾ വ്യക്തമാക്കിയിട്ടും കേന്ദ്ര ഏജൻസികൾ അന്വേഷിച്ചില്ലെന്നാരോപിച്ച് കോട്ടയം പാലാ സ്വദേശി അജി കൃഷ്ണൻ നൽകിയ ഹരജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ പരിഗണനയിലുള്ളത്.
Next Story