Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വര്‍ണക്കടത്ത്; യാത്രക്കാരന്‍ പിടിയില്‍

text_fields
bookmark_border
സ്വര്‍ണക്കടത്ത്; യാത്രക്കാരന്‍ പിടിയില്‍
cancel

കൊണ്ടോട്ടി: ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്തിയ സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് കുറ്റ്യാടി കവിളുമ്പാറ സ്വദേശി ഹിലാല്‍ മന്‍സിലില്‍ മുഹമ്മദ് സാബിറാണ് (21) പിടിയിലായത്. ഇയാളില്‍നിന്ന് സ്വര്‍ണമിശ്രിതമടങ്ങിയ മൂന്ന് കാപ്‌സ്യൂള്‍ പിടിച്ചെടുത്തു. ഇതിന് 837 ഗ്രാം തൂക്കംവരും.ദുബൈയില്‍നിന്നാണ് സാബിര്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെടാതെ പുറത്തിറങ്ങുകയായിരുന്നു. പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയും സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്‌സ്റെ പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്ത് പുറത്തായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold smuggling; Passenger arrested
Next Story