Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണക്കടത്ത്: കോയമ്പത്തൂരിൽ എൻ.ഐ.എ റെയ്ഡ്; സ്വർണപ്പണിക്കാരൻ കസ്റ്റഡിയിൽ

text_fields
bookmark_border
nia.jpg
cancel

കോയമ്പത്തൂർ: തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) റെയ്ഡ്. കോയമ്പത്തൂർ പവിഴം സ്ട്രീറ്റിലെ സ്വർണപ്പണിക്കാരന്‍ നന്ദകുമാറിന്‍റെ വീട്ടിലും സ്ഥാപനത്തിലുമാണ് റെയ്ഡ് നടന്നത്.

കസ്റ്റഡിയിലെടുത്ത നന്ദകുമാറിനെ കൂടുതൽ ചോദ്യം ചെയ്യാനായി കോയമ്പത്തൂർ റേസ് കോഴ്സിലെ എൻ.ഐ.എ ഒാഫിസിൽ എത്തിച്ചു.

പുലർച്ചെ ഡി.വൈ.എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലെത്തിയ കൊച്ചിയിൽ നിന്നുള്ള നാലംഗ എൻ.ഐ.എ സംഘമാണ് റെയ്ഡ് നടത്തിയത്. വിമാനത്താവളം വഴി കടത്തി കൊണ്ടു വരുന്ന സ്വർണം ആഭരണങ്ങളാക്കി മാറ്റുന്നതിന് നന്ദകുമാറിന്‍റെ കൈവശം എത്തിയെന്നാണ് എൻ.ഐ.എ നിഗമനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story