സ്വർണക്കടത്ത് പണം സഹകരണ ബാങ്കുകൾ വഴി വെളുപ്പിക്കുന്നു -കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: രാമനാട്ടുകര സ്വർണക്കടത്തിൽ സി.പി.എമ്മിെൻറ പങ്ക് വ്യക്തമായെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥെൻറ നേതൃത്വത്തിലുള്ള സംഘത്തെക്കൊണ്ട് അന്വേഷണം നടത്തണം. സി.കെ. ജാനുവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോൺസംഭാഷണം തേൻറതുതന്നെയോയെന്ന് ക്രൈംബ്രാഞ്ചിനോടേ വെളിപ്പെടുത്തുള്ളൂവെന്നും കേരളത്തിൽ തെളിയാത്ത എല്ലാ കേസുകളും തെൻറ തലയിൽ കെട്ടിെവക്കുകയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സഹകരണ ബാങ്ക് വഴിയാണ് സ്വർണക്കടത്ത് പണമിടപാട് നടന്നത്. കള്ളക്കടത്തിന് ഉപയോഗിച്ച കാർ പ്രമുഖ സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനായ സി.പി.എം നേതാവിെൻറതാണ്. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ഷാജിർ ഇസ്ലാമിക് ബാങ്കിെൻറ നടത്തിപ്പുകാരനും അർജുൻ ആയങ്കിയുമായി നല്ല ബന്ധമുള്ളയാളുമാണ് -കെ. സുരേന്ദ്രൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് വി.കെ. സജീവൻ, സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

