Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്ത്​:...

സ്വർണക്കടത്ത്​: യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രധാന​ പ്രതികൾ പിടിയിൽ

text_fields
bookmark_border
സ്വർണക്കടത്ത്​: യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രധാന​ പ്രതികൾ പിടിയിൽ
cancel

ചെ​ങ്ങ​ന്നൂ​ർ: സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യെ വീ​ട്ടി​ൽ​നി​ന്ന്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ മൂ​ന്നു​പേ​ർ കൂ​ടി പി​ടി​യി​ൽ. ര​ണ്ടാം പ്ര​തി കൊ​ടു​ങ്ങ​ല്ലൂ​ര്‍ അ​ഴീ​ക്കോ​ട് പേ​ബ​സാ​ര്‍ കു​ന്നി​ക്കു​ള​ത്ത് വീ​ട്ടി​ൽ ഷി​ഹാ​ബ്, (37) എ​ട്ടാം പ്ര​തി നോ​ര്‍ത്ത് പ​റ​വൂ​ര്‍ വെ​ടി​മ​റ തോ​പ്പി​ല്‍ പ​റ​മ്പി​ല്‍ സ​ജാ​ദ് (32), ഒ​ൻ​പ​താം പ്ര​തി കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഇ​ട​വി​ല​ങ്ങ്​ പൊ​രി​ബ​സാ​ര്‍ വൈ​പ്പി​ല്‍പാ​ട​ത്ത് ഫൈ​സ​ൽ (27) എ​ന്നി​വ​രാ​ണ്​ വ​ല​യി​ലാ​യ​ത്. ഇ​തോ​ടെ ഇ​തു​വ​രെ പി​ടി​യി​ലാ​യ പ്ര​തി​ക​ൾ ​10 ആ​യി. 10 ലേ​റെ​പ്പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്.

മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന്​ സ​മീ​പം കു​ര​ട്ടി​ക്കാ​ട് വി​സ്മ​യ​ലാ​സ​ത്തി​ൽ ബി​ന്ദു ബി​നോ​യി​യെ (39) സാ​യു​ധ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച്​ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി 19ന് ​ദു​ബൈ​യി​ൽ​നി​ന്ന്​​ നാ​ട്ടി​ലെ​ത്തി​യ യു​വ​തി​യു​ടെ കൈ​യി​ൽ കൊ​ടു​ത്തു​വി​ട്ട ഒ​ന്ന​ര കി​ലോ സ്വ​ർ​ണം ന​ൽ​ക​ണ​മെ​ന്ന് വ​ന്ന ദി​വ​സം മു​ത​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, പൊ​തി​യി​ൽ സ്വ​ർ​ണ​മാ​ണെ​ന്ന് അ​റി​ഞ്ഞ് മാ​ലി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​പേ​ക്ഷി​ച്ചെ​ന്നാ​ണ്​ യു​വ​തി പ​റ​ഞ്ഞ​ത്.

ഇ​ത് വി​ശ്വ​സി​ക്കാ​ൻ ത​യാ​റാ​കാ​തെ സം​ഘം മാ​ന്നാ​ർ, തി​രു​വ​ല്ല, എ​റ​ണാ​കു​ളം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്രി​മി​ന​ലു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ത​ട്ടി​​ക്കൊ​ണ്ട്​ പോ​വു​ക​യാ​യി​രു​ന്നു. 22ന് ​പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. ആ​ദ്യം ഒ​രാ​ളെ​യും പി​ന്നീ​ട് ആ​റ്​ പേ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkidnapping
News Summary - gold smuggling Kidnapping case Three main accused arrested
Next Story