Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘സ്വർണം പ്രവാസി...

‘സ്വർണം പ്രവാസി നാട്ടിൽ നിന്നു വരണം, പ്രവാസികൾ വരണമെന്ന്​ നിർബന്ധമില്ല’ -വിമർശിച്ച്​ ​േജക്കബ്​ തോമസ്

text_fields
bookmark_border
‘സ്വർണം പ്രവാസി നാട്ടിൽ നിന്നു വരണം, പ്രവാസികൾ വരണമെന്ന്​ നിർബന്ധമില്ല’ -വിമർശിച്ച്​ ​േജക്കബ്​ തോമസ്
cancel

കോഴിക്കോട്​: തിരുവനന്തപുരം വിമാനത്താവളത്തിൽ കോടികളുടെ സ്വർണക്കടത്ത്​ പിടികൂടിയ സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ പരോക്ഷ വിമർശനവുമായി മുൻ വിജിലൻസ്​ ഡയറക്​ടർ ഡോ. ജേക്കബ്​ തോമസ്​. ‘മുഖ്യ വികസന മാർഗം’ എന്ന തലക്കെട്ടിൽ ഫേസ്​ബുക്കിലിട്ട കുറിപ്പിലാണ്​ ജേക്കബ്​ തോമസ്​ സർക്കാറിനെ വിമർശിച്ചത്​. 

‘സ്വർണം പ്രവാസി നാട്ടിൽ നിന്നു വരണം. പ്രവാസികൾ വരണം എന്ന്​ നിർബന്ധമില്ല ! സവർണത്തിളക്കത്തോടെ നാം മുന്നോട്ട്​ ! ’ -എന്നായിരുന്നു ഒരു ഡയറിയുടെ പേജിൽ എഴുതിയ കുറിപ്പ്​. 

ക​ഴിഞ്ഞ ദിവസമാണ്​ യു.എ.ഇ കോൺസുലേറ്റി​േലക്കുള്ള ഡിപ്ലോമാറ്റിക്​ ബാഗേജിൽ കടത്താൻ ശ്രമിച്ച 15 കോടി രൂപയുടെ സ്വർണം പിടികൂടിയത്​. സംഭവവുമായി ബന്ധ​പ്പെട്ട്​ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥൻ സരിത്ത്​ കസ്​റ്റംസി​​െൻറ പിടിയിലായിരുന്നു. 

കോ​ൺ​സു​ലേ​റ്റി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​യും ഐ.​ടി വ​കു​പ്പി​ന് കീ​ഴി​െ​ല കേ​ര​ള സ്‌​റ്റേ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ്​​ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​ൽ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​റുമാ​യ സ്വ​പ്​ന സു​രേ​ഷാ​ണ്​ സ്വ​ർ​ണ​ക്ക​ട​ത്തി​ലെ മു​ഖ്യ ആ​സൂ​ത്ര​ക​യെ​ന്നാണ്​​ സ​രി​ത്തി​​െൻറ മൊഴി. സ്വപ്​ന സുരേഷ്​ ഒളിവിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jacob thomasgold smugglingkerala newsmalayalam news
News Summary - gold smuggling: jacob thomas' indirect criticism against state government -kerala news
Next Story