Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലാപ്ടോപിലും എയർപോഡിനകത്തും സ്വർണക്കടത്ത്

text_fields
bookmark_border
65 ലക്ഷം രൂപയുടെ 1.2 കിലോ സ്വർണമാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടിയത്
ലാപ്ടോപിലും എയർപോഡിനകത്തും സ്വർണക്കടത്ത്
cancel

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 65 ലക്ഷം രൂപയുടെ 1.2 കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടി. മൂന്നു യാത്രക്കാരിൽനിന്നായി ലാപ്ടോപിന്റെയും എയർപോഡിന്‍റെയും ബാറ്ററികളുടെ ഭാഗത്തും ശരീരത്തിനുള്ളിലുമായി കടത്താൻ ശ്രമിച്ച സ്വർണമാണ് പിടിച്ചത്.

ദുബൈയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശികളായ കളത്തൂർ മുഹമ്മദ് (44), തൈവളപ്പിൽ മാഹിൻ അബ്ദുൽ റഹ്മാൻ (51) എന്നിവരിൽനിന്ന് എയർപോഡുകളുടെ ബാറ്ററികളുടെ ഭാഗത്ത് ഒളിപ്പിച്ചുവെച്ചിരുന്ന ചെറിയ കഷണങ്ങളും ലാപ്ടോപ് ബാറ്ററികളുടെ ഭാഗത്ത് പാളികളുടെ രൂപത്തിൽ ഒളിപ്പിച്ച സ്വർണവുമാണ് പരിശോധനയിൽ കണ്ടെടുത്തത്.

മുഹമ്മദ്‌ കൊണ്ടുവന്ന മൂന്ന് ലാപ്ടോപ്പുകളിൽനിന്നും രണ്ട് എയർപോഡുകളിൽനിന്നുമായി അഞ്ചു ലക്ഷത്തിന്‍റെ 95 ഗ്രാം തങ്കവും മാഹിനിൽനിന്ന് ലാപ്ടോപ്, എയർപോഡ് എന്നിവയിൽനിന്നായി രണ്ടു ലക്ഷത്തിന്‍റെ 34 ഗ്രാം തങ്കവുമാണ് പിടികൂടിയത്.

ജിദ്ദയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ മലപ്പുറം കോട്ടക്കൽ സ്വദേശിയായ പന്തലൂക്കാരൻ ആഷിഖിൽനിന്ന് (26) ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 58 ലക്ഷത്തിന്‍റെ 1,168 ഗ്രാം സ്വർണമിശ്രിതവും പിടിച്ചു. ആശിഖിനു കള്ളക്കടത്തു സംഘം 80,000 രൂപയാണ് പ്രതിഫലം വാഗ്ദാനം ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gold smuggling in laptop and airpods in karipur airport
Next Story