Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊയിലാണ്ടിയില്‍...

കൊയിലാണ്ടിയില്‍ സ്വര്‍ണക്കടത്ത് സംഘം വീണ്ടും പ്രവാസിയെ തട്ടിക്കൊണ്ടുപോയി

text_fields
bookmark_border
കൊയിലാണ്ടിയില്‍ സ്വര്‍ണക്കടത്ത് സംഘം വീണ്ടും പ്രവാസിയെ തട്ടിക്കൊണ്ടുപോയി
cancel
camera_altഫയൽ ചിത്രം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സ്വര്‍ണക്കടത്ത് സംഘം വീണ്ടും പ്രവാസിയെ തട്ടിക്കൊണ്ടുപോയി. മുത്താമ്പി സ്വദേശി ഹനീഫയെയാണ് ആളുകൾ നോക്കിനിൽക്കെ തട്ടിക്കൊണ്ടുപോയത്. ഒരുമാസം മുന്‍പ് അഷറഫ്​ എന്നയാളെ തട്ടിക്കൊണ്ടുപോയ കൊടുവള്ളിയില്‍ നിന്നുള്ള സ്വര്‍ണ്ണക്കടത്ത് സംഘമാണ് ഇതിന് പിന്നിലെന്നാണ് വിവരം.

ഞായറാഴ്ച അര്‍ധരാത്രിയോടെയാണ്​ സംഭവമെന്ന്​ ​ പൊലീസ് പറഞ്ഞു. കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോയത്. കുറച്ചുനാൾ മുമ്പാണ്​ ഹനീഫ വിദേശത്ത് നിന്ന് എത്തിയത്​. ഹനീഫയുടെ സഹോദരന്‍ അലി പൊലീസില്‍ പരാതി നല്‍കി.

ഒരുമാസംമുമ്പ്​ കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടിൽനിന്ന്​ അഷ്റഫ്​ എന്ന പ്രവാസിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടികൊണ്ടുപോയിരുന്നു. കൊടുവള്ളി സ്വദേശികളായിരുന്നു പിന്നിൽ. വിദേശത്തു നിന്നെത്തിച്ച സ്വര്‍ണം ആവശ്യപ്പെട്ട് അഷ്റഫിനെ ഇവര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട്​ അഷ്റഫിനെ ചാത്തമംഗലത്തിനടുത്തു ചെത്തു കടവിൽ വഴിയരികിൽ പരുക്കുകളോടെ കണ്ടെത്തുകയായിരുന്നു. താൻ സ്വർണക്കടത്ത് കാരിയറാണെന്നും കണ്ണു മൂടി കെട്ടി കൊണ്ടുപോയതിനാൽ തട്ടികൊണ്ടു പോയ സംഘത്തെ മനസിലായില്ലെന്നുമാണ്​ അഷ്റഫ് പൊലീസിനോട് പറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingexpatkidnap
News Summary - Gold smuggling gang kidnaps expat again in Koyilandy
Next Story