സ്വർണക്കടത്ത്: എൻ.െഎ.എ കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് ഇ.ഡി
text_fieldsകൊച്ചി: എൻ.ഐ.എ അന്വേഷിക്കുന്ന യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി നടന്ന സ്വർണക്കടത്ത് കേസിെൻറ നടപടികൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി).
കുറ്റകൃത്യത്തിന് പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുള്ളതിനാൽ ഇതിനുള്ള പ്രത്യേക കോടതിയാണ് വിചാരണ നടത്തേണ്ടതെന്ന വാദവുമായാണ് എറണാകുളം പ്രത്യേക കോടതിയിൽ ഇ.ഡി അപേക്ഷ നൽകിയത്.
എൻ.ഐ.എ ശേഖരിച്ച മുഴുവൻ തെളിവുകളും പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നും ഇ.ഡി ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, അപേക്ഷയെ എൻ.ഐ.എ ശക്തമായി എതിർത്തു. ഇ.ഡിയുടെ സ്പെഷൽ പ്രോസിക്യൂട്ടർ ഹാജരാവാത്തതിനെത്തുടർന്ന് അടുത്തയാഴ്ച വാദം കേട്ടശേഷം തുടർ നടപടി സ്വീകരിക്കാൻ കോടതി ഹരജി മാറ്റി.