Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്ത്:...

സ്വർണക്കടത്ത്: ഡിജിറ്റൽ തെളിവുകൾ തേടി കസ്റ്റംസ്​ കോടതിയിൽ

text_fields
bookmark_border
സ്വർണക്കടത്ത്: ഡിജിറ്റൽ തെളിവുകൾ തേടി കസ്റ്റംസ്​ കോടതിയിൽ
cancel

കൊ​ച്ചി: യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​െൻറ ന​യ​ത​ന്ത്ര ചാ​ന​ൽ വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ എ​ൻ.​ഐ.​എ ശേ​ഖ​രി​ച്ച ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളു​ടെ പ​ക​ർ​പ്പ്​ ആ​വ​ശ്യ​പ്പെ​ട്ട്​ ക​സ്​​റ്റം​സ്​ കോ​ട​തി​യെ സ​മീ​പി​ച്ചു. സ്വ​പ്​​ന സു​രേ​ഷി​ൽ​നി​ന്നും സ​ന്ദീ​പ്​ നാ​യ​രി​ൽ​നി​ന്നും എ​ൻ.​ഐ.​എ ശേ​ഖ​രി​ച്ച ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ കേ​സി​ൽ നി​ർ​ണാ​യ​ക​മാ​ണെ​ന്നും ഇ​തി​െൻറ പ​ക​ർ​പ്പ്​ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ക​സ്​​റ്റം​സ്​ എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പ്ര​തി​ക​ളി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ മൊ​ബൈ​ൽ ​​ഫോ​ണു​ക​ളി​ലെ​യും ലാ​പ്​​ടോ​പ്പി​ലെ​യും നി​ർ​ണാ​യ​ക​രേ​ഖ​ക​ളാ​ണ്​ ക​സ്​​റ്റം​സ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​ലെ വി​വ​ര​ങ്ങ​ൾ സി-​ഡാ​കി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ക​സ്​​റ്റം​സി​െൻറ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച കോ​ട​തി എ​ൻ.​ഐ.​എ​യു​ടെ മ​റു​പ​ടി​ക്കാ​യി മാ​റ്റി.

അ​തി​നി​ടെ, നേ​ര​ത്തേ ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്​​ത ആ​റ്​ പ്ര​തി​ക​ളെ ജ​യി​ലി​ൽ പോ​യി വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ക​സ്​​റ്റം​സ്​ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ (സാ​മ്പ​ത്തി​കം) കോ​ട​തി​യെ സ​മീ​പി​ച്ചു.

കെ.​ടി. റ​മീ​സ്, മു​ഹ​മ്മ​ദ്​ ഷാ​ഫി, ഹം​ജ​ദ്​ അ​ലി, സെ​യ്​​ത​ല​വി, പി.​ടി. അ​ബ്​​ദു, ഹം​സ​ത്​ അ​ബ്​​ദു​ൽ സ​ലാം എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്യാ​നാ​ണ്​ അ​നു​മ​തി തേ​ടി​യ​ത്. കു​റ്റ​കൃ​ത്യ​ത്തി​െൻറ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ചോ​ദ്യം ചെ​യ്യ​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ്​ ക​സ്​​റ്റം​സി​െൻറ വാ​ദം. ആ​റ്​ പ്ര​തി​ക​ളും നി​ല​വി​ൽ കാ​ക്ക​നാ​ട്​ ജി​ല്ല ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ്. ക​സ്​​റ്റം​സി​െൻറ അ​പേ​ക്ഷ കോ​ട​തി അ​ടു​ത്ത​ദി​വ​സം പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold SmugglingCustoms
News Summary - Gold Smuggling Customs wanto Digital Evidence
Next Story