
സ്വർണക്കടത്ത്; 53 പേർക്ക് കസ്റ്റംസിെൻറ കാരണംകാണിക്കൽ നോട്ടീസ്
text_fieldsകൊച്ചി: യു.എ.ഇ കോൺസലേറ്റിെൻറ നയതന്ത്ര ചാനൽവഴി സ്വർണം കടത്തിയ കേസിൽ മുൻ കോൺസുലേറ്റ് ജനറൽ അടക്കം 53 പേർക്ക് കസ്റ്റംസിെൻറ കാരണംകാണിക്കൽ നോട്ടീസ്. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ പിടിയിലായതും ഒളിവിൽ കഴിയുന്നവരുമായ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിെൻറ ഭാഗമായാണ് കസ്റ്റംസിെൻറ നടപടി.
കോൺസുലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽസാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടൻറ് ഖാലിദ്, പിടികിട്ടാപ്പുള്ളിയായ മലയാളി ഫൈസൽ ഫരീദ്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എന്നിവരും നോട്ടീസ് നൽകപ്പെട്ടവരിലുണ്ട്.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാനസർക്കാർ വഴിവിട്ട രീതിയില്‍ സഹായം ചെയ്തതായി നോട്ടീസിൽ വിമർശമുണ്ട്. സുരക്ഷഭീഷണി ഇല്ലാതിരിക്കെ, കോണ്‍സുലേറ്റ് ജനറലിന് അധികസുരക്ഷ നല്‍കിയെന്നും നാല് ഉദ്യോഗസ്ഥർക്ക് അനധികൃതമായി പാസ് നൽകിയെന്നും ആരോപണമുണ്ട്.
മുന്‍ കോണ്‍സുലേറ്റ് ജനറലിന് മന്ത്രിമാരുമായും ഉന്നത രാഷ്ട്രീയ നേതാക്കളുമായും ബന്ധമുണ്ടായിരുന്നുവെന്നും നോട്ടീസിൽ പറയുന്നു. സ്വപ്‌ന സുരേഷും സന്ദീപ് നായരും സരിത്തും ഉള്‍പ്പെട്ട സ്വര്‍ണക്കടത്തിന് പുറമെ വിദേശത്തേക്ക് ഡോളര്‍ കടത്ത്, മുന്‍ കോണ്‍സുലേറ്റ് ജനറല്‍ ഉള്‍പ്പെട്ട സ്വർണക്കടത്ത് എന്നിങ്ങനെ ഇടപാടുകൾ നടന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 30നാണ് ദുബൈയില്‍നിന്ന് ഡിപ്ലോമാറ്റിക് ബാഗിലൂടെ കടത്തിക്കൊണ്ടുവന്ന 14.82 കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.