തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന് സ്വന്തം വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് ദുരുപയോഗം ചെയ്തതായി പരാതി. കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ് സ്വന്തം കാറില്‍ സ്ഥാപിച്ചാണ് അരുണ്‍ ബാലചന്ദ്രന് യാത്ര ചെയ്തിരുന്നത്. വാഹനദുരുപയോഗത്തെക്കുറിച്ച് മോട്ടോര്‍ വാഹനവകുപ്പിന് എറണാകുളം സ്വദേശി പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല.
അരുണ്‍ ബാലചന്ദ്രന് താമസിച്ചിരുന്ന ഫ്ലാറ്റുമായി ബന്ധപ്പെട്ട് മാര്‍ച്ചില്‍ ചില പരാതികള്‍ ഉയര്‍ന്നിരുന്നു. അതുമായി ബന്ധപ്പെട്ട് അവിടെയെത്തിയ ഒരാളാണ് സ്വകാര്യവാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് കണ്ട് ചിത്രം പകര്‍ത്തിയത്. നോര്‍ക്കവഴി നടപ്പാക്കുന്ന ഡ്രീം കേരളയുടെ പദ്ധതി നടത്തിപ്പിനുള്ള നിര്‍വഹണസമിതിയിൽ അരുണ്‍ അംഗമായി തുടരുന്നുണ്ട്.