സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ ബി.ജെ.പി പ്രവർത്തകനെന്ന് സി.പി.എം നേതാവ് ആനാവൂർ നാഗപ്പൻ. ബി.ജെ.പി നേതാവ് കുമ്മനത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് സി.പി.എം പ്രവർത്തകനാണെന്ന് മാതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് നിഷേധിച്ചാണ് ആനാവൂർ രംഗത്തെത്തിയത്.