Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദിക്ക് കത്തയച്ച്...

മോദിക്ക് കത്തയച്ച് സ്വപ്ന; സ്വർണക്കടത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യം

text_fields
bookmark_border
swapna suresh 874987
cancel
Listen to this Article

പാലക്കാട്​: സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാറിനെതിരെ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക്​ സ്വപ്‍ന സുരേഷിന്‍റെ കത്ത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്നാരോപിക്കുന്ന കത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വപ്​ന ജോലി ചെയ്യുന്ന സ്ഥാപനമായ എച്ച്.ആർ.ഡി.എസിന്‍റെ ലെറ്റർ പാഡിലാണ് കത്ത്. സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്ന കത്തിൽ കള്ളക്കടത്തടക്കമുള്ളവയുടെ മുഖ്യസൂത്രധാരൻ ശിവശങ്കറാണെന്നും താൻ ശിവശങ്കർ പറയുന്നത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വപ്​ന പറയുന്നു.

പിന്നീട് തന്നെ ബലിയാടാക്കി ശിവശങ്കർ സർവിസിൽ തിരിച്ചെത്തി. അതിഗൗരവമുള്ളതാണ്​ താനുൾപ്പെട്ട സ്വർണക്കടത്ത്​ കേസ്​. രഹസ്യമൊഴിയുടെ പേരിൽ തന്നെയും അഭിഭാഷകനെയും എച്ച്.ആർ.ഡി.എസിനെയും നിരന്തരം സംസ്ഥാന സർക്കാർ ദ്രോഹിക്കുകയാണ്.

കേസിന്‍റെയും തുടർസംഭവങ്ങളുടെയും ഗൗരവം ഉൾക്കൊണ്ട്‌ പ്രധാനമന്ത്രി ഉടൻ ഇടപെടണം. ഉചിതമായ നടപടി സ്വീകരിക്കണം. മനുഷ്യത്വപരമായ സമീപനമാണ് പ്രധാനമന്ത്രിയിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നും കത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBI probeGold smuggling caseSwapna Suresh
News Summary - Gold smuggling case: Swapna Suresh sends letter to PM seeking CBI probe
Next Story