Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിവശങ്കറി​െൻറ ചോദ്യം...

ശിവശങ്കറി​െൻറ ചോദ്യം ചെയ്യൽ പൂർത്തിയാക്കി; ഒമ്പത്​ മണിക്കൂറിന്​ ശേഷം വിട്ടയച്ചു

text_fields
bookmark_border
sivasankar-swapna.jpg
cancel

കൊ​ച്ചി: യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​െൻറ ന​യ​ത​ന്ത്ര ചാ​ന​ൽ വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നെ​യും മു​ഖ്യ​പ്ര​തി സ്വ​പ്​​ന സു​രേ​ഷി​നെ​യും എ​ൻ.​ഐ.​എ ഒ​രു​മി​ച്ച്​ ചോ​ദ്യം ചെ​യ്​​തു. സ്വ​പ്​​ന സു​രേ​ഷി​​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത മൊ​ൈ​ബ​ൽ ഫോ​ണു​ക​ളും ലാ​പ്​​ടോ​പു​ക​ളും ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി വീ​ണ്ടെ​ടു​ത്ത തെ​ളി​വു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11 മ​ണി​ക്കാ​ണ് ശി​വ​ശ​ങ്ക​ർ എ​ൻ.​ഐ.​എ​യു​ടെ ക​ട​വ​ന്ത്ര ഓ​ഫി​സി​ലെ​ത്തി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ സ്വ​പ്ന സു​രേ​ഷി​നെ​യും എ​ത്തി​ച്ചു. രാ​ത്രി 8.15 വ​രെ ഇ​രു​വ​രെ​യും ഒ​രു​മി​ച്ചാ​യി​രു​ന്നു ചോ​ദ്യം ചെ​യ്​​ത​ത്. നേ​ര​ത്തേ തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലു​മാ​യി മൂ​ന്ന്​ ദി​വ​സം ചോ​ദ്യം ​െച​യ്​​ത​ശേ​ഷം വി​ട്ട​യ​ച്ച ശി​വ​ശ​ങ്ക​റി​ന്​ അ​തീ​വ നി​ർ​ണാ​യ​ക​മാ​യി​രു​ന്നു മൂ​ന്നാ​മ​ത്തെ ചോ​ദ്യം ചെ​യ്യ​ൽ. സ്വ​പ്​​ന സു​രേ​ഷി​െൻറ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി വെ​ള്ളി​യാ​ഴ്​​ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ്​ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ന​ട​പ​ടി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ സ്വ​പ്​​ന​ക്കു​ണ്ടാ​യി​രു​ന്ന സ്വാ​ധീ​ന​ത്തി​െൻറ വ്യാ​പ്​​തി, ഇ​തി​ന്​ ശി​വ​ശ​ങ്ക​ർ ന​ൽ​കി​യ സ​ഹാ​യം, സ്വ​ർ​ണ ക​ട​ത്തി​നെ​ക്കു​റി​ച്ച്​ അ​റി​വു​​ണ്ടാ​യി​രു​ന്നോ എ​ന്ന​തി​ലൂ​ന്നി​യാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M.SivasankarNIA questioningSwapna Suresh
Next Story