Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്ത്​;...

സ്വർണക്കടത്ത്​; സെക്രട്ടറിയേറ്റിലെ ദൃശ്യങ്ങൾ കൈമാറാൻ നീക്കം

text_fields
bookmark_border
സ്വർണക്കടത്ത്​; സെക്രട്ടറിയേറ്റിലെ ദൃശ്യങ്ങൾ കൈമാറാൻ നീക്കം
cancel

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ൻ.​െ​എ.​എ ആ​വ​ശ്യ​പ്പെ​ട്ട സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ദൃ​ശ്യ​ങ്ങ​ള്‍ കൈ​മാ​റാ​നൊ​രു​ങ്ങി സ​ര്‍ക്കാ​ര്‍. ദൃ​ശ്യ​ങ്ങ​ൾ കൈ​മാ​റാ​നു​ള്ള സാ​േ​ങ്ക​തി​ക​ബു​ദ്ധി​മു​ട്ടാ​ണ്​ പൊ​തു​ഭ​ര​ണ​വ​കു​പ്പ്​ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ എ​ൻ.​െ​എ.​എ ക്ക്​​ ​സെ​ക്ര​േ​ട്ട​റി​യ​റ്റി​ലെ​ത്തി പ​രി​ശോ​ധി​ക്കാ​മെ​ന്നും​ അ​റി​യി​ച്ചി​രു​ന്നു.

എ​ൻ.​െ​എ.​എ​ക്ക്​ ദൃ​ശ്യ​ങ്ങ​ൾ കൈ​മാ​റാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി വി​വാ​ദ​മാ​യി​രു​ന്നു. പ്ര​ധാ​ന​പ്ര​തി സ്വ​പ്​​ന സു​രേ​ഷി​​നെ ദൃ​ശ്യ​ങ്ങ​ളി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ദൃ​ശ്യ​ങ്ങ​ൾ കൈ​മാ​റേ​ണ്ട​തി​ല്ലെ​ന്ന്​ തീ​രു​മാ​നി​ച്ച​തെ​ന്ന പ്ര​ചാ​ര​ണ​വു​മു​ണ്ടാ​യി. ആ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കൂ​ടു​ത​ൽ വി​വാ​ദ​ത്തിന്​ ഇ​ടം​കൊ​ടു​ക്കാ​തെ ദൃ​ശ്യ​ങ്ങ​ൾ കൈ​മാ​റാ​നു​ള്ള നീ​ക്കം.

സെ​ക്ര​േ​ട്ട​റി​യ​റ്റി​ലെ 82 കാ​മ​റ​യി​ലെ ഒ​രു​വ​ര്‍ഷ​ത്തെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍ത്തി ന​ല്‍കാ​നു​ള്ള പ്ര​ത്യേ​ക ഹാ​ര്‍ഡ്​​വെ​യ​ര്‍ സ​ജ്ജ​മാ​ക്കു​ക​യാ​ണ് സ​ര്‍ക്കാ​ര്‍. 1.4 കോ​ടി ചെ​ല​വു​വ​രു​ന്ന പ​ദ്ധ​തി​ക്കു​ള്ള ഫ​യ​ല്‍ ധ​ന, ഐ.​ടി വ​കു​പ്പു​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ന്‍ ദൃ​ശ്യ​ങ്ങ​ള്‍ കൈ​മാ​റും.

മു​ഴു​വ​ന്‍ കാ​മ​റ​യി​ലെ​യും 2019 ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ 2020 ജൂ​ലൈ 12 വ​രെ​യു​ള്ള ദൃ​ശ്യ​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​വ അ​തേ​പ​ടി പ​ക​ര്‍ത്തി ന​ല്‍ക​ണം. ഇ​തി​നാ​ണ്​ പ്ര​ത്യേ​ക ഹാ​ര്‍ഡ്​​വെ​യ​ര്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold smuggling casetrivadrum gold smuggling
Next Story