Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശിവശങ്കറിനെ അറസ്​റ്റ്​ ചെയ്​തതിന്​​ എന്ത്​ ന്യായീകരണമാണ്​ പറയാനുള്ളതെന്ന്​ എം.കെ. മുനീർ

text_fields
bookmark_border
mk muneer
cancel

കോഴിക്കോട്​: സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്​റ്റ്​ ചെയ്​തതിൽ എന്ത്​ ന്യായീകരണമാണ്​ പറയാനുള്ള​തെന്ന്​ മുൻ മന്ത്രി എം.കെ. മുനീർ.

മുഖ്യമന്ത്രിയുടെ ഒാഫിസിലെ സർവാധികാ​രിയെയാണ്​ അറസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. വിദേശ കമ്പനിയുമായി സ്വന്തം നിലയിൽ കരാർ ഒപ്പിടാൻ മാത്രം സ്വാധീനം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അ​ദ്ദേഹമെന്നും മുഖ്യമന്ത്രിയുടെ പരമ യോഗ്യനെയാണ്​ അറസ്​റ്റ്​ ചെയ്​തിരിക്കുന്നതെന്നും എം.കെ. മുനീർ പറഞ്ഞു.

ശിവശങ്കറി​െൻറ ജാമ്യപേക്ഷ ഹൈകോടതി തള്ളിയതിന്​ പിന്നാലെ എൻഫോഴ്​സ്​മെൻറ്​ അദ്ദേഹത്തെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു. വഞ്ചിയൂരിൽ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ശിവശങ്കർ.

എം.കെ. മുനീറി​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​

"ഇപ്പോൾ അന്വേഷണം ശരിയായ ദിശയിലേക്ക് തന്നെയല്ലേ?"മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതിന് എന്ത് ന്യായീകരണമാണ് ഇനി പറയാനുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവ്വാധികാരിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.വിദേശ കമ്പനിയുമായി സ്വന്തം നിലയിൽ കരാർ ഒപ്പിടാൻ മാത്രം സ്വാധീനം ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ പരമ യോഗ്യനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി എണ്ണിയെണ്ണി ശിവശങ്കർ സത്യങ്ങൾ പറയുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.

ഇനിയും ആ കസേരയിൽ ഇരിക്കാൻ ഉള്ള ധാർമികതയുടെ അളവുകോൽ എന്താണെന്ന് മാത്രം മുഖ്യമന്ത്രിയോട് ചോദിക്കുന്നില്ല..

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gold smuggling case mk muneer statement against M Sivasankar
Next Story