Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വര്‍ണക്കടത്ത് കേസ്;...

സ്വര്‍ണക്കടത്ത് കേസ്; പ്രധാന പ്രതി റബിന്‍സിനെ കൊച്ചിയിലെത്തിച്ചു

text_fields
bookmark_border
സ്വര്‍ണക്കടത്ത് കേസ്; പ്രധാന പ്രതി റബിന്‍സിനെ കൊച്ചിയിലെത്തിച്ചു
cancel

നെ​ടു​മ്പാ​ശ്ശേ​രി: യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​െൻറ ന​യ​ത​​ന്ത്ര ചാ​ന​ൽ വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ലെ പ്ര​തി മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി റ​ബി​ൻ​സ്​ ഹ​മീ​ദി​നെ (42) എ​ൻ.​ഐ.​എ അ​റ​സ്​​റ്റ്​ ചെ​യ്​​തു. യു.​എ.​ഇ​യി​ൽ മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ പി​ടി​യി​ലാ​യ ഇ​യാ​ളെ എ​ൻ.​ഐ.​എ​യു​ടെ അ​പേ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ നാ​ടു​ക​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട് 4.25നു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​ണ്​​ എ​ത്തി​യ​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി 5.30ഓ​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി.

കേ​സി​ലെ 10 ാം പ്ര​തി​യാ​യ റബിൻസ്​, അ​ഞ്ചാം പ്ര​തി കെ.​ടി. റ​മീ​സ്, ആ​റാം പ്ര​തി എ.​എം. ജ​ലാ​ൽ എ​ന്നി​വ​രു​മാ​യി ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ണ്​ സ്വ​ർ​ണ​ക്ക​ട​ത്തി​നു​വേ​ണ്ട പ​ണം ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ്​ എ​ൻ.​ഐ.​എ​യു​ടെ ആ​രോ​പ​ണം. പ​ണം ഹ​വാ​ല ചാ​ന​ലി​ലൂ​ടെ വി​ദേ​ശ​ത്തെ​ത്തി​യ​ശേ​ഷം ഇ​ത്​ ഉ​പ​യോ​ഗി​ച്ച്​ സ്വ​ർ​ണം വാ​ങ്ങി​യി​രു​ന്ന​ത്​ റ​ബി​ൻ​സാ​ണ്. നേ​ര​ത്തേ റ​ബി​ൻ​സി​നെ​തി​രെ എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി ജാ​മ്യ​മി​ല്ലാ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. കൂ​ടാ​തെ, വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ എ​ൻ.​ഐ.​എ ഇ​ൻ​റ​ർ​പോ​ളി​നെ സ​മീ​പി​ച്ച്​ ബ്ലൂ ​കോ​ർ​ണ​ർ നോ​ട്ടീ​സും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ന്​ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ എ​ൻ.​ഐ.​എ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും. കേ​സി​ൽ തൃ​ശൂ​ർ കൈ​പമംഗലം സ്വ​ദേ​ശി ഫൈ​സ​ൽ ഫ​രീ​ദാ​ണ്​ ഇ​നി പി​ടി​യി​ലാ​വാ​നു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold smuggling caserabins
Next Story