സ്വർണ്ണക്കടത്ത് കേസ്: അന്വേഷണത്തിൽ പാളിച്ചകളെന്ന് ഹൈകോടതി
text_fieldsകൊച്ചി: സ്വർണ്ണക്കടത്ത് കേസിന്‍റെ അന്വേഷണത്തിൽ പാളിച്ചകളുണ്ടായെന്ന് ഹൈകോടതി. കേസ് രജിസ്റ്റർ ചെയ്യാതെ കൂടു തൽ പ്രതികളുണ്ടെന്ന് എങ്ങനെ പറയുമെന്ന് കോടതി ചോദിച്ചു. അഫ്സൽ, ഫൈസൽ എന്നിവർ കൂടി കേസിൽ പ്രതികളാണെന്ന് ഡി.ആർ.ഐ അറിയിച്ചപ്പോഴായിരുന്നു ഹൈകോടതിയുടെ നിരീക്ഷണം. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഇതുവരെ അപേക്ഷ നൽകിയിട്ടില്ല. പ്രതികളെ ചോദ്യം ചെയ്യാതെ എങ്ങനെ അന്വേഷണം മുന്നോട്ട് പോകും. കേസ് ഡയറി ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
രണ്ടാം പ്രതിക്ക് ജാമ്യം
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതിക്ക് ജാമ്യം നൽകിയ ഹൈകോടതി, മറ്റൊരു പ്രതിയുടെ ഹരജി തള്ളി. രണ്ടാംപ്രതി മലപ്പുറം സ്വദേശി മുഹമ്മദ് അഷ്‌റഫിനാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാരൻ കൂടിയായിരുന്ന അങ്കമാലി സ്വദേശി പോള്‍ ജോസിെൻറ ജാമ്യഹരജിയാണ് തള്ളിയത്. രണ്ടാംപ്രതി കാരിയര്‍ മാത്രമാണെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ പ്രതിയുടെ പങ്കാളിത്തം സംബന്ധിച്ച് വിശദ അന്വേഷണം ആവശ്യമാണെന്ന് പറഞ്ഞാണ് ജോസിെൻറ ഹരജി തള്ളിയത്.
2019 മേയ് 17നാണ് കേസിന് ആസ്പദമായ സംഭവം. പുലര്‍ച്ച 3.50ന് വിമാനമിറങ്ങിയ ഇരുവരും ശൗചാലയത്തിൽ പോയി തിരികെ വരുമ്പോള്‍ ഡി.ആർഐ നടത്തിയ പരിശോധനയില്‍ പോളില്‍നിന്ന് 3.286 കിലോഗ്രാം സ്വര്‍ണം പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
