Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്ത്​ കേസ്​:...

സ്വർണക്കടത്ത്​ കേസ്​: ​പ്രതി സരിത്തിനെ എൻ.​ഐ.എ കോടതിയിൽ ഹാജരാക്കി

text_fields
bookmark_border
സ്വർണക്കടത്ത്​ കേസ്​: ​പ്രതി സരിത്തിനെ എൻ.​ഐ.എ കോടതിയിൽ ഹാജരാക്കി
cancel

കൊച്ചി: നയതന്ത്ര ബാഗേജ്​ വഴി സ്വർണക്കടത്ത്​ കേസിലെ ​പ്രതി സരിത്തിനെ കൊച്ചിയിലെ എൻ.​െഎ.എ കോടതിയിൽ ഹാജരാക്കി. സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളുടെ പേര് പറയാന്‍ ജയിൽ അധികൃതർ സമ്മര്‍ദം ചെലുത്തുന്നുവെന്ന പരാതിയിൽ കൂടുതൽ വിവരങ്ങൾ കൈമാറാനാണ്​ കോടതിയിൽ ഹാജരായത്​. പ്രതി സരിത്ത് എൻ.ഐ.എ കോടതിയിലും സരിത്തി​െൻറ അമ്മ കസ്​റ്റംസിനുമായിരുന്നു പരാതി നല്‍കിയത്​. കെ.സുരേന്ദ്രന്‍, വി.മുരളീധരന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരു പറയാൻ സമ്മര്‍ദം ഉണ്ടെന്നായിരുന്നു പരാതിയിൽ സജിത്ത്​ ഉന്നയിച്ചിരുന്നത്​.

എല്ലാ കാര്യങ്ങളും ഓൺലൈൻ വഴി പറയാനാകില്ലെന്നും നേരിട്ടു ഹാജരാകാൻ അനുവദിക്കണമെന്നും സരിത്ത്​ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്​ ശനിയാഴ്ച ഹാജരാക്കാൻ കോടതി നിർദേശിച്ചത്​.

അതെ സമയം സ്വർണക്കടത്ത്​ കേസിലെ പ്രതികളെ ​ജയിൽ മാറ്റാനൊരുങ്ങുകയാണ്​ കസ്​റ്റംസ്​​. ജയിൽ വകുപ്പിന്‍റെ റിപ്പോർട്ട്​ പരിഗണിച്ചായിരിക്കും​ നീക്കം. സരിത്തിനേയും റമീസിനേയും സംസ്ഥാനത്തിന്​​ പുറത്തെ ജയിലിലേക്ക്​ മാറ്റാനാണ്​ നീക്കം. പ്രതികളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ജയിൽ മാറ്റം.

ഇതിന്​ പിന്നാലെ ജയിൽ വകുപ്പ്​ സരിത്തിനും റമീസിനുമെതിരെ പരാതിയുമായി രംഗത്തെത്തി. ഇരുവരും ജയിൽ നിയമങ്ങൾ അനുസരിക്കുന്നില്ലെന്നതാണ്​ അധികൃതരുടെ പ്രധാന ആക്ഷേപം. റമീസ്​ സെല്ലിൽ ലഹരി ഉപയോഗിച്ചുവെന്നുംറിപ്പോർട്ടിലുണ്ട്​. സരിത്ത്​ ഇതിന്​ കാവൽ നിന്നുവെന്നും റിപ്പോർട്ടിൽ​ വ്യക്​തമാക്കുന്നു.പ്രതികൾ നിരന്തരമായി പുറത്ത്​ നിന്ന്​ ഭക്ഷണം ആവശ്യപ്പെടുന്നു. ജൂലൈ അഞ്ചാം തീയതിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ്​ ജയിൽ വകുപ്പിന്‍റെ പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold smuggling
News Summary - Gold smuggling case: Defendant Sarith produced in NIA court
Next Story