സ്വർണക്കടത്ത്: അന്വേഷണം രാജ്യത്തിന് പുറത്തേക്ക്
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസ് അന്വേഷണം രാജ്യത്തിന് പുറത്തേക്കും. സ്വര്‍ണക്കടത്തിന് പിടിയിലായ കഴക്കൂട്ടം സ്വദേശിനി സെറീന ഷ ാജിയുടെ മൊഴിയില്‍ ഇടപാടുകളില്‍ വിദേശികള്‍ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ഉണ്ട ായിരുെന്നന്ന വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തില്‍ ദേശസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടന്നിട്ടുണ്ടോയെന്ന് റോയും എന്‍.ഐ.എയും അന്വേഷിക്കും. നിലവില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഡി.ആര്.ഐ, സി.ബി.ഐ, എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുകയാണ്.
വിദേശത്ത് െവച്ചുള്ള ഇടപാടുകള്‍ നടത്തുന്നത് ജിത്തുവാെണന്ന് സെറീന നേരത്തെ ഡി.ആര്.ഐക്ക് മൊഴിനല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് വിദേശത്തുനിന്ന് ജിത്തുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ജിത്തുവിെൻറ പാസ്പോര്‍ട്ട് നമ്പര്‍ ഉൾപ്പെടെ ഡി.ആര്.ഐ കെണ്ടത്തിയെങ്കിലും ഇൻറര്‍പോളിെൻറ സഹായം ലഭിക്കാത്തതിനാൽ ഇതുവരെയും നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് അന്വേഷണത്തിന് രാജ്യാന്തര ഏജന്‍സികളും എത്തുന്നത്.
പിടിയിലായ പ്രകാശന് തമ്പിയുടെ മൊഴില്നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വയലിനിസ്റ്റ് ബാലഭാസ്കറുടെ അപകടമരണം ഉൾപ്പെട സംഭവങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. കഴിഞ്ഞമാസമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് 25 കിലോ സ്വര്‍ണവുമായി തിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍, കഴക്കൂട്ടം സ്വദേശിനി സെറീന ഷാജി എന്നിവരെ ഡി.ആര്.ഐ പിടികൂടിയത്.
പിന്നില്‍ പ്രവര്‍ത്തിച്ച എയര്‍കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്, സ്വര്‍ണം വാങ്ങുന്ന ജ്വല്ലറിയിലെ അക്കൗണ്ടൻറ് റാഷിദ്, പ്രകാശന് തമ്പി എന്നിവരെയും പിടികൂടിയിരുന്നു. പിന്നീട് സ്വര്‍ണക്കടത്തിലെ മുഖ്യസൂത്രധാരനായ അഭിഭാഷകന് ബിജു മനോഹര്‍ കോടതിയില്‍ കീഴടങ്ങുകയും ചെയ്തു. എന്നാല്‍ അഭിഭാഷകെൻറ സഹായി വിഷ്ണു, ജ്വല്ലറി ഉടമകളായ അലി അക്ബര്‍, ഹക്കീം, വിദേശത്തുള്ള ജിത്തു എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് എയര്‍കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ നീരിക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
