Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാങ്ങാ ജ്യൂസിൽ കലർത്തിയ രണ്ടര കിലോ സ്വർണം പിടികൂടി
text_fieldsbookmark_border
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്നും മാങ്ങാ ജ്യൂസിൽ കലർത്തിയ രണ്ടര കിലോയോളം സ്വർണം പിടികൂടി. ദ്രാവക രൂപത്തിൽ കടത്താൻ ശ്രമിച്ചത് ഒരു കോടി രൂപയോളം വിലവരുന്ന സ്വർണമാണ്. സംഭവത്തിൽ ദുബൈയിൽനിന്നും എത്തിയ കണ്ണൂർ സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
സംശയത്തെ തുടർന്ന് ബാഗേജ് പരിശോധിച്ചപ്പോൾ സ്വർണത്തിെൻറ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം.
ലാബിലെ പരിശോധനക്ക് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

