Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വർണം കടത്തി; എയർഹോസ്റ്റസ് അറസ്റ്റിൽ
text_fieldsbookmark_border
സുരഭി ഖാത്തൂൻ
മട്ടന്നൂർ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർ ഹോസ്റ്റസിന്റെ ശരീരത്തിൽ ഒളിപ്പിച്ച 60 ലക്ഷത്തോളം രൂപ വിലവരുന്ന 850 ഗ്രാം സ്വർണം പിടികൂടി. 28ന് വൈകീട്ടാണ് മസ്കത്തിൽനിന്നെത്തിയ വിമാനത്തിലെ എയർ ഹോസ്റ്റസായ കൊൽക്കത്ത സ്വദേശി സുരഭി ഖാത്തൂനെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഡി.ആർ.ഐ പിടികൂടിയത്.
നാലു കാപ്സ്യൂളുകളാണ് ശരീരത്തിന്റെ പിൻഭാഗത്ത് ഒളിപ്പിച്ചതെന്ന് ഡി.ആർ.ഐ അറിയിച്ചു. സുരഭിയെ കോടതി റിമാൻഡ് ചെയ്തു. ശരീരത്തിൽ സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചതിൽ കാബിൻ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണിതെന്ന് ഡി.ആർ.ഐ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

