Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വർണക്കടത്ത് തുടരുന്നു; കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് സ്വർണം പിടികൂടി
text_fieldsbookmark_border
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്തിയ 275 ഗ്രാം സ്വർണം പിടികൂടി. കാസർകോട് സ്വദേശി അബ്ദുൾ കബീർ ആണ് സ്വർണവുമായി പിടിയിലായത്. ദുബൈയിൽ നിന്നാണ് ഇയാൾ എത്തിയത്. ചെരിപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ചെടുത്തു. മലദ്വാരത്തിലൂടെ കടത്തിയ അരക്കിലോ സ്വർണ്ണമാണ് ഇന്ന് പിടികൂടിയത്. പിടിയിലായ കാസർഗോഡ് സ്വദേശിയിൽ നിന്ന് 26 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി എത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് ഇയാള്‍.
Next Story

