കണ്ണൂരിൽ സ്വർണവുമായി ഇരിക്കൂര്‍ സ്വദേശിനിയും കാസര്‍കോട് സ്വദേശിയും പിടിയിൽ
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു രണ്ടുപേരിൽനിന്നായി 70 ലക്ഷം രൂപ വരുന്ന 1299 ഗ്രാം സ്വര്‍ണം പിടികൂടി. ഇരിക്കൂര്‍, കാസര്‍കോട് സ്വദേശികളില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ മസ്ക്കറ്റില്‍ നിന്നു ഗോ എയറിലെത്തിയ ഇരിക്കൂര്‍ സ്വദേശിനിയില്‍നിന്ന് 24,92,802 രൂപ വിലവരുന്ന 500 ഗ്രാം 24 കാരറ്റ് സ്വർണാഭരണങ്ങളും ദുബൈയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് നസീമില്നിന്നു 45,43,913 രൂപ വിലവരുന്ന 799 ഗ്രാം 24 കാരറ്റ് സ്വര്‍ണവുമാണ് പിടികൂടിയത്.
ഇരിക്കൂര്‍ സ്വദേശിനി ആഭരണങ്ങള്‍ ധരിച്ചും മുഹമ്മദ് നസീം രണ്ട് മെറ്റല്‍ ബാറുകളുടെ രൂപത്തില്‍ രണ്ട് എമര്‍ജന്‍സി ലൈറ്റുകളുടെ ബാറ്ററി കാബിനറ്റുകളില്‍ ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

