കോഴിക്കോട്: തിരുവനന്തപുരത്തിന് പിന്നാലെ കരിപ്പൂർ വിമാനത്താവളത്തിലും വൻ സ്വർണവേട്ട. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് കസ്റ്റംസ് രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്.
മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ടി.പി ജിഷാർ, കോടഞ്ചേരി സ്വദേശി അബ്ദുൾ ജലീൽ, കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരുടെ പക്കൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലും മിശ്രിത രൂപത്തിലുമായിരുന്നു ഇവർ സ്വർണം ഒളിച്ചുകടത്താൻ ശ്രമിച്ചത്.