Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ 55...

കരിപ്പൂരിൽ 55 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂരിൽ 55 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
cancel

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 55 ല​ക്ഷ​ത്തി​െൻറ സ്വ​ർ​ണം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട്​ പ്രി​വ​ൻ​റി​വ്​ ക​സ്​​റ്റം​സ്​ 40 ല​ക്ഷ​ത്തി​െൻറ​യും എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ 15 ല​ക്ഷ​ത്തി​െൻറ​യും സ്വ​ർ​ണ​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി മാ​ലി​ക്​ അ​സ്​​റ​ത്തി​ൽ (24) നി​ന്ന്​ 828.8 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​തം ​പ്രി​വ​ൻ​റി​വ്​ ക​സ്​​റ്റം​സും വ​യ​നാ​ട്​ സ്വ​ദേ​ശി ഹം​സ​യി​ൽ​നി​ന്ന്​ 342 ഗ്രാം ​സ്വ​ർ​ണം എ​യ​ർ ക​സ്​​റ്റം​സു​മാ​ണ്​ ക​ണ്ടെ​ടു​ത്ത​ത്.

ഷാ​ർ​ജ​യി​ൽ​നി​ന്നു​ള്ള എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ​ത്തി​യ മാ​ലി​ക്​ സ്വ​ർ​ണ​മി​ശ്രി​തം കാ​പ്​​സ്യൂ​ൾ രൂ​പ​ത്തി​ലു​ള്ള നാ​ല്​ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. ക​സ്​​റ്റം​സ്​ അ​സി. ക​മീ​ഷ​ണ​ർ കെ.​വി. രാ​ജ​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​കെ. പ്ര​വീ​ൺ​കു​മാ​ർ, സ​ന്തോ​ഷ്​ ​േജാ​ൺ, എം. ​​പ്ര​തീ​ഷ്, ഇ. ​മു​ഹ​മ്മ​ദ്​ ഫൈ​സ​ൽ, ഹെ​ഡ്​ ഹ​വി​ൽ​ദാ​ർ എം. ​സ​ന്തോ​ഷ്​ കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പ്രി​വ​ൻ​റി​വ്​ സം​ഘ​മാ​ണ്​ സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ഹം​സ ദു​ബൈ​യി​ൽ​നി​ന്നു​ള്ള ഫ്ലൈ ​ദു​ബൈ വി​മാ​ന​ത്തി​ലാ​ണ്​ എ​ത്തി​യ​ത്. ബാ​ഗേ​ജി​ന​ക​ത്ത്​ സ്വ​ർ​ണം നേ​രി​യ പാ​ളി​ക​ളാ​ക്കി കാ​ർ​ഡ്​ ബോ​ർ​ഡ്​ ഷീ​റ്റി​ന​ക​ത്താ​യി​രു​ന്നു ഒ​ളി​പ്പി​ച്ച​ത്. ക​സ്​​റ്റം​സ്​ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ വി.​കെ. സി​ങ്, സൂ​പ്ര​ണ്ടു​മാ​രാ​യ ര​ഞ്ജി വി​ല്ല്യം, ഉ​മാ​ദേ​വി, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സൗ​ര​ബ് കു​മാ​ർ, ടി.​എ​സ്. അ​ഭി​ലാ​ഷ്, ഹെ​ഡ് ഹ​വി​ൽ​ദാ​ർ​മാ​രാ​യ അ​ബ്​​ദു​ൽ ഗ​ഫൂ​ർ, കെ.​സി. മാ​ത്യു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportgold seized
News Summary - gold seized in karipur airport
Next Story