Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തെ​ത്തി​യയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു; പിടികൂടിയത് ശ​രീ​ര​ത്തി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച 992 ഗ്രാം സ്വർണമിശ്രിതം

text_fields
bookmark_border
musthafa 89785
cancel

കൊ​ണ്ടോ​ട്ടി: ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍ണ​മി​ശ്രി​ത​വു​മാ​യി യാ​ത്ര​ക്കാ​ര​ന്‍ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ പു​റ​ത്ത് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. കു​ഴി​മ​ണ്ണ കു​ഴി​യം​പ​റ​മ്പ് വെ​ളു​ക്കാ​ട്ടു​കു​ണ്ടി​ല്‍ പി. ​മു​സ്ത​ഫ​യാ​ണ്​ (45) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച 992 ഗ്രാം ​മി​ശ്രി​ത​രൂ​പ​ത്തി​ലെ സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു.

ജി​ദ്ദ​യി​ല്‍നി​ന്ന്​ എ​ത്തി​യ മു​സ്ത​ഫ ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക്ക് ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തെ​ത്തി​യ​താ​യി​രു​ന്നു. സം​ശ​യ​ത്തി​ന്റെ പേ​രി​ല്‍ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് പു​റ​ത്താ​യ​ത്. ഇ​യാ​ളെ കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച്​ ന​ട​ത്തി​യ എ​ക്‌​സ്‌​റേ പ​രി​ശോ​ധ​ന​യി​ല്‍ വ​യ​റ്റി​ൽ മി​ശ്രി​ത​രൂ​പ​ത്തി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന നാ​ല് കാ​പ്‌​സ്യൂ​ളു​ക​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കേ​സി​ന്റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്​ പ്ര​തി​യെ എ​യ​ര്‍ ക​സ്റ്റം​സി​ന് കൈ​മാ​റും. ഇ​യാ​ളെ സ്വ​ർ​ണ​മേ​ല്‍പി​ച്ച​വ​രെ കു​റി​ച്ചും സ്വ​ർ​ണം ഏ​റ്റു​വാ​ങ്ങാ​ൻ ക​രി​പ്പൂ​രി​ലെ​ത്തി​യ​വ​രെ കു​റി​ച്ചും പൊ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രെ നി​രീ​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘം​ത​ന്നെ ക​രി​പ്പൂ​രി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold seized
News Summary - Gold seized in Karipur
Next Story