Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2020 4:23 AM GMT Updated On
date_range 28 Oct 2020 4:23 AM GMTതിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടികൂടി
text_fieldscamera_alt
വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം
ശംഖുംമുഖം: വിദേശത്തുനിന്ന് അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 18 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം എയർ കസ്റ്റംസ് അധികൃതർ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടി.
തമിഴ്നാട് അരയനല്ലൂർ സ്വദേശി മണികണ്ഠനെയാണ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ദുബായിൽ നിെന്നത്തിയ എമിറേറ്റ്സിെൻറ ഇ.കെ 522 നമ്പർ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ.
400 ഗ്രാം തൂക്കം വരുന്ന സ്വർണം വിവിധ രൂപങ്ങളിലാക്കി ടോയ്സ് കാർ, ക്രീം, ചോക്ലറ്റ് ക്രീം എന്നിവക്കുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
എയർ കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ പ്രദീപിെൻറ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ രാമചന്ദ്രൻ, പുഷ്പ, രാജീവ് രാജൻ, സെലിന, ഇൻസ്പെക്ടർമാരായ ഷിബു വിൻസെൻറ്, വിശാഖ്, രാംകുമാർ, ബാൽ മുകന്ദ് എന്നിവരടക്കുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
Next Story